ചെന്നൈ : കിടപ്പ് മുറിയിലെ എസി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ദമ്പതിമാർക്ക് ദാരുണാന്ത്യം. മധുരയിലെ എസ്വിപി നഗറിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. അപകടത്തിൽ ശക്തി കണ്ണൻ (43) ഭാര്യ ശുഭ (39) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച പുലർച്ചെയാണ് കിടപ്പ് മുറിയിലെ എസി വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. തുടർന്നുണ്ടായ തീ പിടിത്തത്തിലാണ് ഇവർക്ക് ജീവൻ നഷ്ടമായത്. എസിയിൽ നിന്നും പുക ഉയരുന്നത് കണ്ട് കണ്ട് രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ എസി പൊട്ടിത്തെറിക്കുകയായിരുന്നു.
അഗ്നിശമന ശമനസേന സേന സംഭവസ്ഥലത്തെത്തി തീയണച്ചതിന് ശേഷമാണ് ഇരുവരുടെയും മൃദദേഹം പുറത്തെത്തിച്ചത്. ശക്തികണ്ണനും ഭാര്യ ശുഭയും വെള്ളിയാഴ്ച വീടിന്റെ ഒന്നാം നിലയിലെ മുറിയിലാണ് കിടന്നത്. കൂടെ ഉണ്ടായിരുന്ന മക്കൾ തണുപ്പ് കൂടുതലാണെന്ന് പറഞ്ഞ് താഴത്തെ നിലയിലെ റൂമിൽ മാറി കിടന്നത്കൊണ്ട് അപകടത്തിൽ പെട്ടില്ല.