തനിക്കുള്ളതിന്റെ നല്ലൊരു ഭാഗം പാവങ്ങൾക്കായി മാറ്റിവെയ്ക്കുന്ന നന്മമരം സന്തോഷ്‌ പണ്ഡിറ്റിന് കയ്യടിച്ചു സോഷ്യൽ മീഡിയ

സിനിമതാരവും സാമൂഹിക പ്രവർത്തങ്ങളിൽ വളരെക്കാലമായി മുൻപന്തിയിൽ നിൽക്കുന്ന സന്തോഷ്‌ പണ്ഡിറ്റിന്റെ സേവന പ്രവത്തനങ്ങൾക്ക് ഞങ്ങൾ കൈയ്യടിക്കുകയാണ്. കോവിഡ് കാലത്ത് വയനാട്ടിലെ നിർധനരായ ആളുകളെ സഹയിക്കുന്നതിന്റെ തിരക്കിലാണ് സന്തോഷ്‌ പണ്ഡിറ്റ്‌. ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾക്ക് സൗജന്യമായി ടി വി വിതരണം നടത്തുകയും മറ്റുള്ളവർക്ക് ഭക്ഷണകിറ്റുകളും പാവപ്പെട്ട സ്ത്രീകൾക്ക് ഉപജീവന മാർഗത്തിനായി തയ്യിൽ മിഷീൻ തുടങ്ങിയ നിരവധി നന്മ നിറഞ്ഞ പ്രവർത്തികളാണ് അദ്ദേഹം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ചാരിറ്റി പ്രവർത്തനത്തിന് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത് വലിയ സ്വീകാര്യതയാണ്. വയനാട് പര്യടനവുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ കുറിപ്പും ചിത്രങ്ങളും കാണാം…

Dear facebook family, കുറച്ചു ദിവസമായുള്ള എന്ടെ വയനാട് പര്യടനം തുടരുന്നു. പഠിക്കുവാ൯ TV ഇല്ലാതെ വിഷമിക്കുന്ന നിരവധി പാവപ്പെട്ട കുട്ടികള്ക്ക് അത് നല്കി. തയ്യില് ഉപജീവന മാ൪ഗ്ഗമാക്കിയ കുറച്ച് സ്ത്രീകള്ക്ക് തയ്യില് മെഷീനും, പാവപ്പെട്ട കുടുംബങ്ങള്ക്ക് ഭക്ഷണ കിറ്റ്, കട്ടില്, നോട്ട് ബുക്ക് നല്കി. (കുറച്ചേ ചെയ്തിട്ടുള്ളു. ഇനിയും നിരവധി കാര്യങ്ങള് പെ൯ഡിങ് ആണേ), ഇടക്കിടക്ക് പെയ്യുന്ന ശക്തമായ മഴ ചാരിറ്റി പ്രവ൪ത്തനങ്ങളെ ബാധിക്കുന്നുണ്ട്. തയ്യില് മെഷീനോ, TV യോ ആവശ്യമുള്ള കോളനിയില് താമസിക്കുന്ന വയനാട് ജില്ലയിലെ ആളുകള് ഉടനെ ബന്ധപ്പെടുക. (രണ്ട് ദിവസത്തിനുള്ളില്) എല്ലാവ൪ക്കും നന്ദി.
(നന്ദി..അനു ഷാജി ജി, ഹരീഷേട്ട൯, ഷിജി ജി, വിജയ കുമാരി ജി, നിയാസ് ജി, സീതാ ജി, സൗമ്യാ ജി, പ്രഭാകര൯ ജി, ഷാജി ജി രാമചന്ദ്ര൯ ജി, ബിന്ദു ജി, മറ്റു നാട്ടുകാ൪) By Santhosh Pandit