തനിക്ക് എല്ലാം പഠിപ്പിച്ച് തന്നത് ധനുഷിന്റെ സഹോദരൻ സെൽവ രാഘവനാണ് ; തുറന്ന് പറഞ്ഞ് സോണിയ

മലയാളത്തിലടക്കം നിരവധി സിനിമകളിൽ അഭിനയിച്ചു പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സോണിയ അഗർവാൾ. തമിഴ് ജമ്‌നാപ്യാരി, തീറ്റ റപ്പായി, അടുക്കളയിൽ പണിയുണ്ട് തുടങ്ങിയവയാണ് സോണിയയുടെ മലയാളം ചിത്രങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ സജീവമായ താരം വിവാഹം കഴിച്ചത് തമിഴ് സൂപ്പർ സ്റ്റാർ ധനുഷിന്റെ സഹോദരൻ സെൽവരാഘവനെയാണ്. കാതൽ കൊണ്ടെൻ എന്ന സെൽവ രാഘവന്റെ ചിത്രത്തിൽ കൂടിയാണ് താരം സിനിമയിൽ എത്തുന്നത്.

സെൽവ രാഘവന്റെ സഹോദരൻ ധനുഷിന്റെ നായികയായി 2003 ൽ അരങ്ങേറിയ സിനിമ വൻ വിജയമായി മാറിയിരുന്നു.പിന്നീട് റൈൻ ബോ കോളനി, പുതുപോട്ടെ തുടങ്ങിയ സെൽവ രാഘവൻ ചിത്രങ്ങളിൽ ഭാഗമായ സോണിയ പിന്നീട് നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് സെൽവ രാഘവനുമായി വിവാഹം നടക്കുന്നത്. എന്നാൽ 2006ൽ വിവാഹം നടന്ന ഇരുവരും 2010 ൽ വിവാഹ മോചനം നേടുകയിയിരുന്നു.

  നാട്ടിൽ വരാൻ ആഗ്രഹമുള്ള പ്രവാസികളെ ഘട്ടം ഘട്ടമായി പ്രത്യേക വിമാനത്തിൽ കൊണ്ടുവരാനുള്ള കാര്യം കേരള കേന്ദ്രസർക്കാർ ഇടപെട്ടു ശരിയാക്കണമെന്നു സന്തോഷ്‌ പണ്ഡിറ്റ്‌

ഒരുമിച്ച് ജീവിച്ചപ്പോൾ ഒരുപാട് പോരായിമ തോന്നിയെങ്കിലും അഭിനയത്തിന്റെ കാര്യത്തിൽ തന്റെ അദ്ധ്യാപകനാണ് സെൽവ രാഘവനെന്നും തമിഴ് ഭാഷയും അഭിനയും അറിയാത്ത തനിക്ക് എല്ലാം പഠിപ്പിച്ചു തന്നതും സെൽവ രാഘവനാണെന്ന് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പറയുന്നു, സിനിമയിൽ അഭിനയിക്കുന്ന സമയത്ത് അദ്ദേഹത്തോട് മിണ്ടിയിട്ടില്ലന്നും പലപ്പോഴും അഭിനയം പോരെന്ന് പറഞ്ഞു ഒരുപാട് ടേക്കുകൾ എടുക്കേണ്ടി വന്നെന്നും ചീത്ത വിളി കേട്ടതായും സോണിയ കൂട്ടിച്ചേർത്തു.

Latest news
POPPULAR NEWS