തനിക്ക് ഏറെ സുഖകരമായ വസ്ത്രം ; ഭർത്താവിന്റെ ടീ ഷർട്ട് ധരിച്ച ചിത്രം പങ്കുവെച്ച് സൗഭാഗ്യ

വെങ്കിടേഷ് താരകല്ല്യാൺ താര ദമ്പതിമാരുടെ മകളാണ് സൗഭാഗ്യ വെങ്കിടേഷ് സിനിമയിൽ അഭിനയിച്ചില്ലെങ്കിലും താരം ടിക് ടോക്ക് വീഡിയോയിലൂടെ പ്രശസ്തയാണ്. അർജുൻ സോമശേഖരനെയാണ് താരം വിവാഹം കഴിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ സൗഭാഗ്യ ഭർത്താവിന്റെ ടി ഷർട്ട് ധരിച്ച ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണിപ്പോൾ.

തനിക്ക് ഏറെ സുഖകരമായ വസ്ത്രം എന്ന അടികുറിപ്പോടെയായാണ് താരം ചിത്രം പങ്കുവെച്ചത്. ഭർത്താവിന്റെയോ ബോയ് ഫ്രെണ്ടിന്റെയോ വസ്ത്രം ധരിക്കുമ്പോൾ നിങ്ങൾ എത്രത്തോളം സന്തോഷിക്കാറുണ്ട് എന്നും സൗഭാഗ്യ ചോദിക്കുന്നു.