ഡൽഹി: ഐ.എം.ഐ.എം പാർട്ടിയുടെ നേതാവായ അസദുദീൻ ഒവൈസി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂറിനെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് രംഗത്ത്. തനിക്ക് നേരെ രാജ്യത്തിന്റെ ഏതെങ്കിലും സ്ഥലത്ത് വെച്ച് വെടിവെക്കാൻ കേന്ദ്രമന്ത്രിയ്‌ക്കോ മറ്റു കൂടെയുള്ളവർക്കോ ധൈര്യമുണ്ടോയെന്ന് ഒവൈസി ചോദിച്ചു.
ഡൽഹി തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന പ്രചാരണ പരിപാടിയിൽ ബിജെപി നേതാവായ അനുരാഗ് താക്കൂർ ഒവൈസിക്കെതിരെ പരാമർശം നടത്തിയിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ ഒവൈസിയും പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്. അനുരാഗ് താക്കൂരിന്റെ വെല്ലുവിളിയെ ഭയക്കുന്നില്ലെന്നും സ്ഥലവും സമയവും പറഞ്ഞാൽ എവിടെയാണെന്ന് വെച്ചാൽ താൻ വരാമെന്നും ഒവൈസി വ്യക്തമാക്കി.