തനിക്ക് പതിനെട്ട് തികഞ്ഞത് ലാലേട്ടനൊപ്പം ആ രംഗം അഭിനയിക്കുമ്പോൾ ; തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ

ഷാജി കൈലാസിന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നാണ് ആറാം തമ്പുരാൻ. മോഹൻലാലും മഞജു വാര്യരും തകർത്തഭിനയിച്ച ചിത്രം കൂടിയായിരുന്നു ആറാം തമ്പുരാൻ. മലയാളികളുടെ മനസ്സിൽ മായാതെ കിടക്കുന്ന ചില രംഗങ്ങളും ആറാം തമ്പുരാനിലുണ്ട്. മലയാള സിനിമ കണ്ട മികച്ച സീനുകളിലൊന്നാണ് ആറാം തമ്പുരാനിലെ നായകനും നായികയും കണ്ടുമുട്ടുന്ന രംഗം. അഭിനയത്തിൽ മഞ്ജു വാര്യർ മോഹനലിനൊപ്പം നിന്ന ചിത്രം എന്ന് കൂടി ഇതിനെ വിശേഷിപ്പിക്കാം.

ഇപ്പോഴും നിരവധി സ്റ്റേജുകളിൽ മഞ്ജു ഈ രംഗത്തിലെ ഡയലോഗ് പറയുറുണ്ട് അല്ലെങ്കിൽ ആളുകൾ ചോദിക്കാറുണ്ട്. ഇതാരാ കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതോ എന്ന നായകന്റെ ചോദ്യത്തിന് കാവിലെ ഭഗവതിയെ മുൻപ് നേരിട്ട് കണ്ട പരിചയമൊന്നും ഇല്ലല്ലോ എന്ന നായികയുടെ മറുപടി ഇന്നും മലയാള മനസ്സിൽ മായാതെ കിടക്കുന്നു. എന്നാൽ ഈ സീനിനു പിന്നിലെ മറ്റൊരു സംഭവം തുറന്ന് പറയുകയാണ് മഞ്ജു വാര്യർ.

ആറാം തമ്പുരാനിലെ ലാലേട്ടനുമായുള്ള രംഗത്തിന് എന്റെ ജീവിതത്തിൽ വലിയ സ്ഥാനമുണ്ട്. ആ രംഗം ഷൂട്ട് ചെയ്യുന്ന ദിവസമാണ് തനിക്ക് പതിനെട്ട് വയസ് തികഞ്ഞത് പക്ഷെ അന്നാർക്കും അറിയില്ലായിരുന്നു എന്റെ ജന്മദിനമാണെന്ന് ഞാൻ ആരോടും പറഞ്ഞുമില്ലെന്ന് മഞ്ജു പറയുന്നു. ഇന്നും ജന്മദിനം ആകുമ്പോൾ ലാലേട്ടനുമായുള്ള ആ രംഗം മനസ്സിൽ വരാറുണ്ടെന്നും മഞ്ജു പറയുന്നു.