തനിച്ച് കാണണമെന്ന് നടൻ ആവശ്യപ്പെട്ടു ; സിനിമയിൽ അവസരം നഷ്ടപ്പെട്ടതിനെ കുറിച്ച് വെളിപ്പെടുത്തലുമായി താരം

നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ബൂളിവൂഡ്‌ താരമാണ് ഇഷ കോപ്പികർ. 1998 ൽ പുറത്തിറങ്ങിയ ഏക് താ ദിൽ ദി ദഡ്കണ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത്. സിനിമയ്ക്ക് ആവിശ്യമായ സൗന്ദര്യവും കഴിവും ഉണ്ടായിരുന്നിട്ടും, അഭിനയിച്ച സിനിമകൾ ശ്രദ്ധിക്കപ്പെട്ടിട്ടും ഇഷ കോപ്പികർ സിനിമയിൽ നിന്നും പെട്ടെന്ന് അപ്രത്യക്ഷമായി.

ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം താൻ സിനിമയിൽ നിന്നും പുറത്താകാനുള്ള കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം. ഒരു പ്രശസ്ത സംവിധായകൻ ഒരു ദിവസം വിളിച്ച് തന്നോട് പറഞ്ഞത് ഒരു പ്രമുഖ നടന്റെ ഗുഡ് ലിസ്റ്റിൽ ഇടം നേടണമെന്നാണ്. എന്നാൽ സംവിധായകൻ പറഞ്ഞത് എന്താണെന്ന് മനസിലായില്ല പിന്നീട് ആ പ്രമുഖ നടനെ വിളിച്ചപ്പോൾ അയാൾക്ക് തന്നെ ഒറ്റയ്ക്ക് കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. തന്റെ സ്റ്റാഫുകൾ കൂടെ കൂട്ടാതെ പോയി കാണാനാണ് നടൻ ആവശ്യപ്പെട്ടത്.

  400 കോടി മുതൽമുടക്കിൽ രാമായണ കഥയുമായി പ്രഭാസിന്റെ ആദിപുരുഷ്

നടന്റെ ഉള്ളിരിപ്പ് മനസിലാക്കിയ താൻ പറ്റില്ലെന്ന് പറഞ്ഞതോടെയാണ് സിനിമയിലുള്ള അവസരങ്ങൾ തനിക്ക് നഷ്ടമായതെന്നും താരം പറയുന്നു. ബോളിവുഡ് ഹങ്കാമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഈ വെളിപ്പെടുത്തൽ നടത്തിയത്. എത്ര കഴിവുണ്ടെന്നത് പ്രധാനമല്ല നായകന്മാരുടെ ഗുഡ് ലിസ്റ്റിൽ പേര് വരുന്നതാണ് പ്രധാനം. അതിന് വേണ്ടി പലതും ത്യജിക്കേണ്ടി വരുമെന്നും താരം പറഞ്ഞു.

തന്നെ സംബന്ധിച്ച് ജോലിയെക്കാൾ വലുത് ജീവിതമായിരുന്നു. മനസാക്ഷിക്ക് അനുസരിച്ച് പ്രവർത്തിച്ചാൽ സുഖമായി ഉറങ്ങാമെന്നും താരം പറയുന്നു. നടൻ ഒറ്റയ്ക്ക് കാണണമെന്ന് ആവിശ്യപെട്ടപ്പോൾ താൻ സംവിധായകനെ വിളിയിച്ചു. കഴിവ് കൊണ്ടാണ് ഇവിടെ എത്തിയതെന്നും നല്ല ജോലി ഉണ്ടെങ്കിൽ പോലും താൻ ജീവിക്കുമെന്നും പറഞ്ഞു. അതിന് ശേഷം തന്നെ സിനിമയിൽ നിന്ന് ഒഴിവാക്കിയെന്ന് ഇഷ കോപ്പികർ.

Latest news
POPPULAR NEWS