തന്നെയും കുടുംബത്തെയും അപമാനിച്ചു വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ മന്ത്രി ഇപി ജയരാജൻ ഡിജിപിയ്ക്ക് പരാതി നൽകി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെയും ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവ് മുഹമ്മദ് റിയാസ് എം വിവാഹത്തിന് പങ്കെടുത്ത ചിത്രത്തിൽ കൃത്രിമം കാണിച്ച് സമൂഹമാധ്യമങ്ങളിൽ കൂടി പ്രചരിപ്പിച്ചവർക്കെതിരെ വ്യവസായ മന്ത്രി ഇ പി ജയരാജൻ ഡിജിപിക്ക് പരാതി നൽകി. മുഖ്യമന്ത്രിക്കും ഭാര്യക്കൊപ്പം ഇ പി ജയരാജനും ഭാര്യയും കൂടി നിൽക്കുന്ന ഫോട്ടോയിലാണ് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്റെ ചിത്രവും മോർഫ് ചെയ്തിരിക്കുന്നത്. ടിജി സുനിൽ (യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കോർഡിനേറ്റർ) ബിജു കല്ലട, രഘുനാഥ് മേനോൻ, ബാബു കല്ലുമല, മനോജ് പൊൻകുന്നം, മനീഷ കല്ലറ തുടങ്ങിയവരുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നതായി പരാതിയിൽ പറയുന്നുണ്ട്.

  ലെഗിൻസ് ധരിച്ച് സ്കൂളിലെത്തിയ അധ്യാപികയോട് പ്രധാനാധ്യാപിക മോശമായി പെരുമാറിയതായി പരാതി

തന്നെയും കുടുംബത്തെയും മുഖ്യമന്ത്രിയും മനപൂർവം അപമാനിക്കുവാൻ വേണ്ടിയും സമൂഹത്തിലെ മാന്യതയും സ്വീകാര്യതയും ഇല്ലാതാക്കാൻ വേണ്ടിയുമുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 465, 469 തുടങ്ങിയ വകുപ്പുകൾ പ്രകാരം ഐടി ആക്ട്, കേരള പോലീസ് ആക്ട് തുടങ്ങിയ വകുപ്പുകൾ പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചവരുടെ ഫേസ്ബുക്ക് അക്കൗണ്ടും സ്ക്രീൻഷോട്ടും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.

Latest news
POPPULAR NEWS