മലയാള സിനിമയിൽ ഒരുപാട് നല്ല വേഷങ്ങൾ ചെയ്ത താരമാണ് മീര ജാസ്മിൻ. മലയാളത്തിലെ മുൻനിര നായകന്മാരുടെ നായികയായി എത്തിയ താരം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ദിലീപ് നിർമ്മിച്ച വൻ താര നിര അണിനിരന്ന ചിത്രമാണ് 2020. മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ജയറാം, പൃഥ്വിരാജ് തുടങ്ങി മലയാളത്തിലെ മിക്ക നടി നടന്മാരും അഭിനയിച്ച ചിത്രത്തിൽ മീര ജാസ്മിൻ ഉണ്ടായിരുന്നില്ല.
അമ്മ സംഘടനയുമായി വിഷയമുള്ളതിനാലാണ് മീരക്ക് ഇ സിനിമയിൽ അവസരം ലഭിക്കാഞ്ഞത് എന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ താൻ എന്തുകൊണ്ട് ആ സിനിമയിൽ ഭാഗമായില്ലന്ന് തുറന്ന് പറയുകയാണ് താരം ഇപ്പോൾ. തനിക്ക് ആ സിനിമയിൽ അഭിനയിക്കാൻ കഴിയാഞ്ഞതിൽ വിഷമമുണ്ടെന്നും ദിലീപേട്ടൻ അടുത്ത സുഹൃത്തായിരുന്നു എന്നിട്ടും അഭിനയിക്കാൻ കഴിഞ്ഞില്ല. പക്ഷേ അത് മനഃപൂർവമല്ലന്നും എല്ലാവരും തെറ്റിധരിച്ചെന്നും താരം പറയുന്നു.
ദിലീപേട്ടൻ വിളിച്ച് ഡേറ്റ് ചോദിച്ചെങ്കിലും അത് നീണ്ടുപോയെന്നും സിനിമയുടെ ഷൂട്ട് തുടങ്ങുന്ന കാര്യം അന്വേഷിച്ചു താൻ രണ്ട് മൂന്ന് തവണ വിളിച്ചെങ്കിലും ഷൂട്ട് തുടങ്ങാൻ നീണ്ടുപോയെന്നും എന്നാൽ അത് ദിലീപേട്ടൻ മനപ്പൂർവം ചെയ്തതല്ല തന്റെയും മറ്റൊരു താരത്തിന്റെയും ഡേറ്റ് തമ്മിൽ ക്ലാഷായെന്നും ആ സമയത്ത് തന്റെ തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങും ആരംഭിച്ചെന്നും താരം പറയുന്നു. തെലുങ്ക് സിനിമ പെട്ടന്ന് റിലീസ് ചെയ്യേണ്ടതിനാൽ അവരുടെ ഭാഗത്ത് നിന്നും സമ്മർദ്ദമുണ്ടായി. അത്കൊണ്ടാണ് താൻ, 2020 ൽ അഭിനയിക്കാഞ്ഞത് എന്നാൽ പലരും താൻ അമ്മ സംഘടനയുമായി തെറ്റിയെന്നും, തന്നെ സംഘടനയിൽ നിന്നും പുറത്താക്കി എന്നൊക്കെ തെറ്റിധരിച്ചെന്നും മീര ജാസ്മിൻ പറയുന്നു.