തന്നോടൊപ്പം ഡേറ്റിംഗ് ന് താല്പര്യമുണ്ടോ ? വിജയ് ദേവരകൊണ്ടയോട് ചോദ്യവുമായി സനുഷ

മലയാളത്തിൽ ബാലതാരമായി വന്ന് പിന്നീട് മുൻനിര നായികയായി മാറിയ താരമാണ് സനൂഷ സന്തോഷ്‌. മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമയിലും താരം സജീവമാണ്. സീരിയൽ പരമ്പരയിൽ കൂടി വെള്ളിത്തിരയിൽ എത്തിയ താരത്തിന്റെ ആദ്യ ചിത്രം 2000 ൽ മമ്മൂട്ടി നായകനായി എത്തിയ ദാദാ സാഹിബാണ്. പിന്നീട് മീശ മാധവൻ, വാർ ആൻഡ് ലവ്, കാഴ്ച, മാമ്പഴകാലം തുടങ്ങിയ ചിത്രങ്ങളിലും സനൂഷ അഭിനയിച്ചിട്ടുണ്ട്.

2004 ൽ കാഴ്ച എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാല താരത്തിനുള്ള സംസ്ഥാന അവാർഡും താരം നേടിയിട്ടുണ്ട്. പിന്നീട് തമിഴ് ചിത്രങ്ങളിൽ നായിക വേഷങ്ങളിൽ അരങ്ങേറിയ താരം ദിലീപ് നായകനായ മിസ്റ്റർ മരുമകനിൽ കൂടി മലയാളത്തിലും നായിക വേഷത്തിൽ എത്തുകയായിരുന്നു. 2016 ൽ ഇറങ്ങിയ ഒരു മുറയൈ വന്ത് പാർത്തായ എന്നതാണ് താരം ഏറ്റവും ഒടുവിൽ അഭിനയിച്ച മലയാള ചിത്രം. ഇപ്പോൾ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ചിത്രങ്ങളിലാണ് താരം സജീവം.

ഇ അടുത്തകാലത്ത് സനൂഷ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. സൂപ്പർ ചിത്രങ്ങളുടെ നായകനായ വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പം നിൽക്കുന്ന ഫോട്ടോയ്ക്ക് അടികുറുപ്പായി തന്നോട് ഡേറ്റിംഗിന് താല്പര്യമുണ്ടോ എന്നാണ് ചോദിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ താരത്തിന്റെ പോസ്റ്റ്‌ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. തനിക്ക് ഒരു ചോദ്യമേ ചോദിക്കാനുള്ളു എന്ന് പറഞ്ഞാണ് സനൂഷ ഇ കാര്യം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.