Advertisements

തന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടു, താൻ മോശം സ്ത്രീ എന്ന് മുദ്രകുത്തപെട്ടു ; രജിത്ത് കുമാറിനെതിരെ നിയമ നടപടിക്കൊരുങ്ങി ബിഗ്‌ബോസ് താരം

മലയാള ടെലിവിഷൻ രംഗത്ത് കോളിളക്കം സൃഷ്ടിച്ച പരിപാടിയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌ത ബിഗ്ഗ് ബോസ്സ്. സീസൺ 1ഉം സീസൺ 2ഉം നല്ല റേറ്റിംഗ് നേടികൊടുത്തിരുന്നു. രണ്ട് സീസണിലെ മത്സരാത്ഥികളെയും മലയാളികൾ ഒരുപോലെ സ്വീകരിച്ചിരുന്നു. പരിപാടി അവസാനിച്ചിട്ടും മത്സരാത്ഥികൾ തമ്മിലുള്ള പരസ്പര പോര് ഇപ്പഴും തുടരുകയാണ്. അതിലൊന്നാണ് രേഷ്മയും രജിത്കുമാറും തമ്മിലുള്ള വിഷയം.

Advertisements

മത്സരത്തിനിടെ രജിത്കുമാർ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചത് വൻ വിവാദത്തിനു വഴിവെച്ചിരുന്നു. ഇപ്പോഴിതാ രജിത്കുമാറിനെതിരെ നിയമ നടപടിക്കൊരുങ്ങി രംഗത്ത് വന്നിരിക്കുകയാണ് രേഷ്മ. ആ സംഭവത്തിനു ശേഷം തന്റെ കണ്ണിന്റെകോർണിയയിൽ ഉണ്ടായ മുറിവുകാരണം കാഴ്ച ശക്തി 20% കുറഞ്ഞെന്നും തനിക്കെതിരെയുള്ള സൈബർ ആക്രമണങ്ങളും അധിക്ഷേപങ്ങളും ഇപ്പോഴും തുടരുകയാണെന്നും, കണ്ണില്‍ മുളക് തേച്ചു എന്ന് ആദ്യം പറഞ്ഞ രജിത് ആളുകളുടെയടുത്ത് ഇത് മാറ്റി പറയുകയാണെന്നും ഇത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും രേഷ്മ വ്യക്തമാക്കി.

രേഷ്മയ്ക്ക് പിന്തുണയുമായി ആര്യയും രംഗത്ത് വന്നിരിക്കുകയാണ്. ‘ഇത്രയൊക്കെ സംഭവിച്ചിട്ടും ഒരു വിഭാഗം ഇപ്പോഴും കുറ്റപ്പെടുത്തുന്നത് രേഷ്മയെയാണ്, അതെന്തിനാണെന്ന് മനസിലാകുന്നില്ല. അവര്‍ പ്രതികരിക്കുന്ന ഭാഷ വളരെ മോശമാണ്. ശാരീരികമായും മാനസികമായും ആ കുട്ടിയെ അത് ബാധിച്ചിട്ടുണ്ട്. അത് ഞാന്‍ ചെയ്തിട്ടില്ല, ഞാന്‍ അങ്ങനെയല്ല ചെയ്തത് എന്നൊക്കെ പറഞ്ഞ് ഇപ്പോഴും അതിനെ ന്യായീകരിക്കുന്നുണ്ട്.
REJITH RESHMA
കള്ളം പറയുന്നതെന്തിനാണ്? ഞങ്ങള്‍ നൂറു ശതമാനം അവളെ പിന്തുണക്കുന്നുണ്ട്. അവളുടെ ഭാഗത്താണ് ന്യായമുള്ളത്. നിയമനടപടി എടുക്കണോ വേണ്ടയോ എന്നൊക്കെയുള്ളത് അവളുടെ തീരുമാനമാണ്. അതെന്തായാലും അതിന്റെ കൂടെ നില്‍ക്കാനാണ് എനിക്ക് താല്‍പര്യം’.രജിത്
രജിത് കുമാര്‍ ആര്‍മി പെയ്ഡ് മാര്‍ക്കറ്റിങ് സ്ട്രാറ്റജി ആയിരുന്നു എന്നാണ് മനസിലാക്കുന്നതെന്നും, പെയ്ഡ് മാര്‍ക്കറ്റിങ് ടീമിനകത്തുള്ള പലരും പിന്നീട് ഞങ്ങളോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അതിനെ പെയ്ഡ് പിആര്‍ എന്ന് പറയും. ഇതൊക്കെ ഇത്തരം മത്സരങ്ങളുടെ ഭാഗമാണ്. രജിത് ആര്‍മി എന്ന് പറയുന്ന ആളുകളെ ഇപ്പോള്‍ കാണുന്നില്ല, വലിയ നെഗറ്റീവ് കമന്റുകളോ തെറിവിളികളോ ഇല്ല.
rejith
ഷോയുടെ സമയത്തുണ്ടായ പോലെ ഇപ്പോള്‍ ഇല്ല. ഇതന്വേഷിച്ചപ്പോഴാണ് ഇക്കാര്യം ഞങ്ങള്‍ക്ക് മനസിലായത്. ഒരു നിശ്ചിത സമയത്തേക്കാണ് അവര്‍ക്ക് പണം നല്‍കിയിരുന്നതെന്നാണ് ഞങ്ങളോട് സംസാരിച്ച കുട്ടികള്‍ പറഞ്ഞത്. ഭൂരിഭാഗം മോശം കമന്റുകളും വന്നിരുന്നത് ഫെയ്ക് അക്കൗണ്ടില്‍ നിന്നായിരുന്നു. ഇത് ആര് പണം കൊടുത്ത് ആരുടെ പിആര്‍ ആണ് ഇതിനെകുറിച്ചൊന്നും അറിയില്ലെന്നും ആര്യ പറഞ്ഞു.

Advertisements

- Advertisement -
Latest news
POPPULAR NEWS