തന്റെ ജാതക ദോഷമാണ് ലോഹിദാദാസ് മരിക്കാൻ കാരണമെന്ന് ചിലർ പറഞ്ഞു ചിലർക്ക് താൻ ഗുജറാത്തിൽ നിന്നും വരുന്നതാണ് ബുദ്ധിമുട്ട് ; ദുരനുഭവം വെളിപ്പെടുത്തി ഉണ്ണിമുകുന്ദൻ

മലയാളികളുടെ സ്വന്തം മസിൽ അളിയനാണ് ഉണ്ണി മുകുന്ദൻ. സിനിമ ജീവിതം തുടങ്ങിയിട്ട് 10 വർഷമായ താരം അഭിനയിച്ച മമ്മൂട്ടി ചിത്രമായ മാമാങ്കത്തിൽ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. അഭിനയ രംഗത്ത് നിന്ന് നിർമാണ രംഗത്തേക്ക് കൂടി ചുവടെടുത്ത് വെയ്ക്കുന്ന ഉണ്ണി തനിക്ക് സിനിമയിൽ നിന്നും പല ദുരനുഭവങ്ങളും സംഭവിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ്.

സൗന്ദര്യം മാത്രമാണ് തന്റെ കൈമുതലന്ന് പറഞ്ഞു പലരിൽ നിന്നും പരിഹാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഉണ്ണി പറയുന്നു. സിനിമയിൽ കരിയർ ഉണ്ടാകണമെന്നാണ് താൻ ചെറുപ്പം മുതൽ ആഗ്രഹിച്ചതെന്നും അത് ലോഹിസാറിന് മനസിലായത് കൊണ്ട് നിവേദ്യം എന്ന സിനിമയിൽ അവസരം തന്നെനും എന്നാൽ ആത്മവിശ്വാസമില്ലാത്തത് കൊണ്ട് ആ സിനിമയിൽ ഭാഗമായില്ലന്നും ഉണ്ണി പറയുന്നു.

തന്റെ ജാതകം ശരിയല്ലാത്തത് കൊണ്ടാണ് ലോഹി സാർ മരിച്ചതെന്നാണ് ചിലരുടെ കണ്ടെത്തലെന്നും തുടക്കകാലത്ത് തന്നെ തനിക്ക് ഒരുപാട് ചീത്തപ്പേരുകൾ ഉണ്ടായെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. താൻ ഗുജറാത്തിൽ നിന്നുമാണ് വരുന്നതെന്ന് അറിഞ്ഞപ്പോൾ ചിലർക്ക് അത് ഇഷ്ടമായില്ലന്നും എന്നാൽ മലയാളികൾ തന്നെ ഇരുകൈയും നീട്ടി സ്വീകരിച്ചെന്നും താരം പങ്കുവെയ്ക്കുന്നു.

ആദ്യം സൗന്ദര്യത്തെ കുറ്റം പറഞ്ഞവർ പിന്നീട് തന്റെ മസിലിൽ കുറ്റം കണ്ടുപിടിച്ചെന്നും. മസിൽ ഉള്ളത് കൊണ്ടാണ് വിക്രമാദിത്യനിൽ നല്ല വേഷം ലഭിച്ചതും മസിൽ അളിയൻ എന്ന പേര് ലഭിച്ചതെന്നും ഉണ്ണി വ്യക്തമാകുന്നു. ചില കാര്യങ്ങൾ നേടുമ്പോൾ ചിലത് നഷ്ടമാകുമെന്നും തന്റെ ജോലി അഭിനയമാണ് അത് അനുസരിച്ച് ജീവിതം മാറ്റാൻ ആഗ്രഹമില്ലന്നും ഉണ്ണി പറയുന്നു.