തന്റെ പണി അതല്ല അഭിനയമാണ് സ്വകാര്യ ജീവിതത്തെ ബഹുമാനിക്കുന്നു തുറന്നടിച്ച് നയൻതാര

മലയാള സിനിമയിൽ അരങ്ങേറി പിന്നീട് ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയിലേക്ക് ഉയരുകയും ചെയ്ത താരമാണ് നയൻ‌താര. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിൽകൂടിയാണ് താരം അഭിനയരംഗത്ത് എത്തുന്നത്. അവതരണരംഗത്ത് നിന്നും അഭിനയരംഗത്ത് എത്തിയ നയൻ‌താര മലയാളത്തിലെ മുൻനിര നായകന്മാരുടെ നായികയായി അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിനേക്കാൾ സ്വീകാര്യതയാണ് താരത്തിന് തമിഴിൽ ലഭിച്ചത്. അഭിനയരംഗത്ത് മുന്നേറുന്നതിനൊപ്പം വിവാദങ്ങൾക്കും വിമർശനങ്ങൾക്കും താരം ഇരയായിട്ടുണ്ട്. നിരവധി പ്രണയബന്ധങ്ങളും താരത്തിനുണ്ടായിരുന്നു. ചില കാരണങ്ങളാൽ പൊതുപരിപാടികൾ, അഭിമുഖങ്ങൾ, സിനിമ പ്രൊമോഷൻ എന്നിവയിൽ നിന്നും താരം വിട്ടുനിന്നിരുന്നു. എന്ത്‌കൊണ്ടാണ് താരം അഭിമുഖങ്ങൾ നൽകാൻ തയാറാവാത്തത് എന്ന ചോദ്യത്തിന് തന്റെ പണി അഭിനയമാണ് എന്നാണ് മാധ്യമങ്ങൾക്ക് നൽകുന്ന മറുപടി.

  വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സിനിമാതാരത്തിന്റെ തട്ടിപ്പ് ; വിശദീകരണവുമായി വിനീത്

താൻ ചിന്തിക്കുന്ന കാര്യം ലോകത്തെ അറിയിക്കേണ്ട കാര്യമില്ലെന്നും സ്വകാര്യ ജീവിതത്തെ ബഹുമാനിക്കുന്ന ഒരാളാണ് താനെന്നും നയൻ‌താര പറയുന്നു. താൻ അഭിമുഖങ്ങളിൽ പറയുന്ന കാര്യങ്ങളല്ല പിന്നീട് പുറത്തവരുന്നതെന്നും എഡിറ്റിംഗ് കഴിയുമ്പോൾ കാര്യങ്ങൾ വളച്ചൊടിച്ചിട്ടുണ്ടാകുമെന്നും നയൻസ് കൂട്ടിച്ചേർത്തു. അഭിമുഖങ്ങൾ വിവാദമാകുമെന്നും പിന്നീട് അതിന്റെ പുറകെ പോകാൻ തനിക്ക് താല്പര്യമില്ല, തന്റെ ജോലി അഭിനയമാണ് താൻ എങ്ങനെയാണെന്ന് അഭിനയിച്ച സിനിമകൾ പറയുമെന്നും നയൻ‌താര വ്യക്തമാക്കി.

Latest news
POPPULAR NEWS