തന്റെ പൊക്കിൾ ഇത്രയും വിവാദമാകുമെന്ന് കരുതിയില്ല ചിലത് തുറന്ന് പറയുകയും കാണിക്കുകയും വേണം ; തുറന്ന് പറഞ്ഞ് അമല പോൾ

മലയാളം ഉൾപ്പടെയുള്ള തെന്നിന്ത്യൻ ചിത്രങ്ങളിൽ അഭിനയിച്ചു പ്രേക്ഷക ശ്രദ്ധനേടിയ താരമാണ് അമല പോൾ. ഗ്ലാമർ വേഷങ്ങളിലും കഥാമൂല്യമുള്ള ചിത്രങ്ങളിലും ഒരുപോലെ അഭിനയിച്ചു കഴിവ് തെളിയിച്ച താരം 2017 ൽ അഭിനയിച്ച തിരുട്ട് പയലേ 2 എന്ന ചിത്രത്തിലെ ഗ്ലാമറസ് പോസ്റ്റർ വിവാദമായി മാറിയിരുന്നു. ആ ചിത്രത്തെ പറ്റിയും പോസ്റ്ററിനെ കുറിച്ചും മനസ്സ് തുറക്കുകയാണ് താരം ഇപ്പോൾ.

സൂസി ഗണേശൻ സംവിധാനം ചെയ്ത ചിത്രത്തിൽ ബോബി സിൻഹയാണ് നായക വേഷം ചെയ്തത്. സിനിമയുടെ കഥ വായിച്ചപ്പോൾ തന്നെ തനിക്ക് ഇഷ്ടമായെന്നും അതിനാൽ രണ്ടാമത് ആലോചിക്കേണ്ടി വന്നില്ലന്നും അമല പോൾ പറയുന്നു. അഭിനേത്രി എന്ന നിലയിൽ കഥയും കഥാപാത്രവും പൂർണസംതൃപ്തി നൽകുന്നതാണെന്നും കൂട്ടിച്ചേർത്തു. അധികമാരും ചെയ്യാത്ത വേഷം നമ്മൾ ചെയ്യുമ്പോൾ ആദ്യമൊരു മടിപ്പ് പ്രേക്ഷകർക്ക് ഉണ്ടാകുമെന്നും നടിയെന്ന നിലയിൽ കംഫോർട് സോൺ അനുസരിച്ചു പിന്മാറുന്നത് ഒരു നടിക്ക് ചേരുന്നതല്ലനും താരം പറയുന്നു. തന്റെ പൊക്കിളാണ് ചിത്രത്തിൽ പ്രശനമായതെന്നും എന്നാൽ ഇത്രയും വിവാദമാകുമെന്ന് കരുതിയില്ലന്നും താരം പറയുന്നു. ചില കാര്യങ്ങൾ തുറന്ന് പറയുകയും കാണിക്കുകയും വേണെമെന്നും അമല അഭിപ്രായപ്പെടുന്നു.

തന്റെ പൊക്കിൾ സെൻസേഷനായി മാറിയെന്നും, പ്രണയ രംഗങ്ങളും മറ്റും ചെയ്യുമ്പോൾ പണ്ട് ചെയ്തതിലും തനിക്ക് മാറ്റമുണ്ടെന്നും ഇ കാര്യങ്ങളിലൊക്കെ സഹതാരമായ ബോബി സിംഹയിൽ നിന്നും നല്ല പിന്തുണ ലഭിച്ചിട്ടുണ്ട്. ബോബിക്ക് പ്രണയ രംഗങ്ങൾ ചെയ്യാൻ മടിയുണ്ടായിരുന്നു എന്നാൽ താൻ മുൻകൈയെടുത്തന്നും പിന്നീട് പരസ്പരം മനസിലാക്കി ഒരേ ചിന്താഗതിയോടെയാണ് അഭിനയിച്ചതെന്നും താരം പറയുന്നു.