തന്റെ മകളുടെ കല്യാണത്തിന്റെ ആർഭാടങ്ങൾ ഒഴിവാക്കി മൂന്നു നിർധന കുടുംബത്തിലെ പെൺകുട്ടികളുടെ വിവാഹം നടത്തി മാതൃകയായി നസീർ എന്ന നന്മമരം

തിരുവനന്തപുരം: മിക്കയാളുകളും വിവാഹമെന്ന് പറയുമ്പോൾ പണത്തിന്റെയും ആര്ഭാടത്തിന്റെയും അടിച്ചുപൊളിയുടെയും ആഘോഷമായാണ് നടത്താറുള്ളത്. ഒരു കല്യാണം വരുമ്പോൾ ആവശ്യത്തിനും അനാവശ്യത്തിനുമായി ലക്ഷക്കണക്കിന് രൂപ അവർ പൊടി പൊടിക്കും. എന്നാൽ മറ്റുചിലരാകട്ടെ തന്റെ മകളുടെ കല്യാണം നടത്താനായി പെടാപ്പാടുപെടുകയായിരിക്കും. ആരുടേങ്കിലുമൊക്കെ കൈയ്യിൽ നിന്നും പണം കടം വാങ്ങിയോ അല്ലെങ്കിൽ പണയം വെച്ചോ ലോൺ എടുത്തോ ഒക്കെയായിരിക്കും കല്യാണം നടത്തുക.

എന്നാൽ വളരെ ചുരുക്കം ചിലർ മാത്രമുണ്ട്. നന്മയുള്ള മനസുമായി ആർഭാട തുകകൊണ്ട് ഏതേലും വീട്ടിലെ പാവപ്പെട്ട കുട്ടികളുടെ വിവാഹം നടത്താൻ ശ്രമിക്കും. അല്ലെങ്കിൽ അതുകൊണ്ട് ഏതേലും പാവങ്ങളെ സഹായിക്കാൻ ശ്രമിക്കും. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ ഈ ലോക്ക് ഡൗൺ സമയത്ത് തിരുവനന്തപുരം വെഞ്ഞാറമൂട് നടന്നിരിക്കുന്നത്. മകളുടെ വിവാഹത്തിനൊപ്പം രണ്ട് നിർധനരായ കുടുംബത്തിലെ രണ്ട് യുവതികളുടെ വിവാഹവും ഒരാൾക്ക് ധന സഹായവും നല്കിയിരിക്കുകയാണ്. വെഞ്ഞാറമൂട് മൈലയ്ക്കൽ ഗ്രുപ്പ് സ്ഥാപനത്തിന്റെ ഉടമയായ മൈലയ്ക്കൽ ഗാർഡൻസിലെ നിസാറിന്റെയും ഷജീലയുടെയും മകളായ സാദിയയുടെയും വാമനപുരം കരുവയൽ ഫവാസ് മൻസലിൽ സൈനുല്ലാബുദീന്റെയും ജമീല ഹക്കിമിന്റെയും മകനായ ഫൈസലിന്റെയും വിവാഹത്തിനാണ് ആർഭാടങ്ങൾ എല്ലാം ഒഴിവാക്കി നടത്തിയത്.

പാരിപ്പള്ളി എഴിപ്പുറം ലക്ഷംവീട് കോളനിയിലെ സലിം ഷാഹിദ ദമ്പതികളുടെ മകളായ ഖദീജയുടെയും തെരുവിൽ തൈവിളാകത്ത് അഷറഫ് നൂർജഹാൻ ദമ്പതികളുടെ മകൻ ഷഹീറും തമ്മിലുള്ള വിവാഹവും, വെഞ്ഞാറമൂട് കോട്ടറക്കോണം വൈഷ്ണവ് ഭവനിൽ പരേതനായ രഘുവിന്റെയും ശാലിനിയുടെയും മകൾ രജിതയുടെയും ഇടുക്കി വാഗമൺ സ്വദേശിയായ ചെറിയകാവിൽ ഹൗസിൽ മനോജിന്റെയും ഉഷയുടെയും മകൻ മജുവും തമ്മിലുള്ള വിവാഹവും നിസാറാണ്‌ നടത്തി കൊടുത്തത്. ഇതൊനോടൊപ്പം തന്നെ മറ്റൊരു വിവാഹവും നിശ്ചയിച്ചിരുന്നു എന്നാൽ അവർക്ക് ലോക്ക് ഡൗൺ മൂലം എത്തിപ്പെടാൻ സാധിക്കാത്തതിനെ തുടർന്ന് അവർക്കുള്ള ധസഹായം എത്തിച്ചു കൊടുക്കുകയും ചെയ്തു.

നസീറിന്റെ മകളുടെ ഒപ്പം നടത്തിയ വിവാഹത്തിന് അഞ്ചു പവൻ സ്വർണ്ണവും വിവാഹത്തിനുള്ള വസ്ത്രങ്ങളും 10000 രൂപയും വരന്മ്മാർക്ക് ഓരോരുത്തർക്കും ഔട്ടോ റിക്ഷയും വീതമാണ് നൽകിയത്. കൂടാതെ വിവാഹത്തിന്റെ ഭാഗമായി നെല്ലാട് പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷണവും നൽകുകയുണ്ടായി. ഭക്ഷണ വിതരണത്തിൽ വധൂ വരന്മ്മാരും പങ്കെടുത്തു. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10000 രൂപ ധനസഹായം ഡി കെ മുരളി എം എൽ എയെ ഏൽപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് സുജിത് എസ് കുറുപ്പ്, വ്യാപാര വ്യെവസായി ഏകോപന സമിതി വെഞ്ഞാറമൂട് യൂണിറ്റ് പ്രസിഡന്റ് അൽ സജീർ, സിതാര ബാബു എന്നിവർ പങ്കെടുത്തു.