തന്റെ വാക്ക് കേൾക്കാതെ കാമുകി തുടർ പഠനത്തിനായി ബാംഗ്ലൂരിൽ പോയി, കോട്ടയത്ത് യുവാവ് ആത്മഹത്യ ചെയ്തു

കോട്ടയം : കാമുകിയോട് വഴക്കിട്ടതിന് പിന്നാലെ ഇരുപത്തിരണ്ട്കാരൻ തൂങ്ങി മരിച്ച സംഭവത്തിൽ കൂടെ ഉണ്ടായിരുന്ന യുവതിയെ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ആളൊഴിഞ്ഞ പ്രദേശത്തുള്ള വയലിൽ തളർന്ന് കിടക്കുന്ന യുവതിയെ നാട്ടുകാരാണ് കണ്ടെത്തിയത്. സ്ഥലത്തെത്തിയ പോലീസ് പെൺകുട്ടിയെ സ്റ്റേഷനിലേക്ക് മാറ്റി. ഒരു രാത്രി മുഴുവൻ കുറ്റികാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നെന്നും യുവതി പൊലീസിന് മൊഴി നൽകി.

വൈക്കം സ്വദേശി ഗോപു (22) വിനെ കഴിഞ്ഞ ദിവസം ചീപ്പുങ്കൽ മാലിക്കായലിന് സമീപത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ യുവതിയെയും യുവാവിനെയും കാടുപിടിച്ച് കിടക്കുന്ന തകർന്ന കെട്ടിടത്തിലേക്ക് പോകുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇരുവരെയും കാണാതായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

  സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 1426 പേർ രോഗമുക്തിനേടി; അഞ്ചു മരണം

യുവതി ബാംഗ്ലൂരിൽ തുടർപഠനത്തിനായി പോയത് ഇരുവർക്കുമിടയിൽ തർക്കത്തിന് കരണമായതായാണ് വിവരം. തന്റെ നിർദേശം അനുസരിക്കാതെ കാമുകി ബാംഗ്ലൂരിൽ നഴ്‌സിംഗ് പഠനത്തിന് പോയത് മൂലം തമ്മിൽ വഴക്കുണ്ടായെന്നും ഇനി ജീവിച്ചിരിക്കില്ലെന്നും എഴുതിയ കുറിപ്പ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി.

Latest news
POPPULAR NEWS