Monday, December 4, 2023
-Advertisements-
NATIONAL NEWSതന്റെ വിവാഹകാര്യത്തിൽ ശ്രദ്ധയില്ല ; ജേഷ്ഠൻ സഹോദരന്റെ രണ്ടാം ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി

തന്റെ വിവാഹകാര്യത്തിൽ ശ്രദ്ധയില്ല ; ജേഷ്ഠൻ സഹോദരന്റെ രണ്ടാം ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി

chanakya news
-Advertisements-

വിവാഹ പ്രായമായിട്ടും വീട്ടുകാർ വിവാഹ കാര്യത്തിൽ ശ്രദ്ധിക്കാത്തതിലുള്ള ദേഷ്യത്തിൽ ജേഷ്ഠൻ സഹോദരന്റെ രണ്ടാം ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി. ബീഹാറിലെ ഗോപാൽഗഞ്ജ് സ്വദേശി മനോജ്‌ പണ്ഡിറ്റാണ് സഹോദരൻ ഗണേഷ് പണ്ഡിറ്റിന്റെ രണ്ടാം ഭാര്യയായ മീന ദേവിയെയെ മൂർച്ചയുള്ള ആയുധം കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയത്.

-Advertisements-

സഹോദരൻ ഗണേഷിന്റെ വിവാഹം വർഷങ്ങൾക്ക് മുൻപ് നടന്നിരുന്നു, ആദ്യ ഭാര്യ മരണപ്പെടുകയും ചെയ്തിരുന്നു. ഗണേഷിനെ രണ്ടാമതും വിവാഹം കഴിപ്പിച്ചതിൽ മനോജിന് വല്ലാത്ത അമർഷം ഉണ്ടായിരുന്നു. ഇതുമായി ബന്ധപെട്ടു മനോജ്‌ സ്ഥിരമായി വീട്ടുകാരോട് വഴക്കിടാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ഇതുമായി ബന്ധപെട്ടു വീട്ടിൽ വഴക്ക് നടന്നു. ശനിയാഴ്ച പുലർച്ചെ 3മണിയോടെ മനോജ്‌ ഉറങ്ങിക്കിടന്ന മീനാദേവിയെ തലക്കടിച്ചു.അടിയേറ്റ മീനാദേവി തൽക്ഷണം മരിക്കുകയും ചെയ്തു. സംഭവത്തിനു ശേഷം അവിടെ നിന്നും കടന്നു കളഞ്ഞ മനോജിനെ പോലീസ് പിന്നീട് പിടികൂടുകയായിരുന്നു.

-Advertisements-