തന്റെ വിവാഹബന്ധം രണ്ട് വർഷത്തിനപ്പുറം പോകില്ലെന്ന് പറഞ്ഞവരുണ്ട് ഇപ്പോൾ പന്ത്രണ്ട് വർഷം കഴിഞ്ഞു ഓർമ്മപെടുത്തലുമായി ഉണ്ടപക്രു

മലയാളികളുടെ പ്രീയപ്പെട്ട താരമാണ് അജയകുമാർ എന്ന ഉണ്ടപക്രു. തന്റെ ശാരീരിക പരിമിതികളോട് പൊരുതിയാണ് പക്രു മലയാള സിനിമയിൽ സജീവമായതും തന്റേതായ സ്ഥാനമുണ്ടാക്കിയതും. വെല്ലുവിളികളെ അധിജീവിച്ച് പക്രു ഗിന്നസ് ബുക്കിലും ഇടം നേടി എന്നതും മലയാളികൾക്ക് അഭിമാനകരമായ നേട്ടമായിരുന്നു. സ്റ്റേജ് ഷോകളിലൂടെ മിമിക്രി രംഗത്തും പിന്നീട് ടെലിവിഷൻ ഷോയിലൂടെ സിനിമാ രംഗത്തേക്കും എത്തിയ പക്രു വിവാഹം കഴിച്ചത് ഗായത്രിയെയാണ്.

തന്റെ വിവാഹത്തെ കുറിച്ചും ആളുകളുടെ പരിഹാസങ്ങളെ കുറിച്ചും തുറന്ന് പറയുകയാണ് പക്രു ഇപ്പോൾ. വിവാഹത്തിന് ശേഷം പലരും പറഞ്ഞത് രണ്ടു വര്ഷത്തിനപ്പുറം വിവാഹ ബന്ധം കടന്ന് പോകില്ല എന്നായിരുന്നു എന്നാലിപ്പോൾ താൻ വിവാഹം കഴിഞ്ഞിട്ട് പന്ത്രണ്ട് വർഷമായെന്നും അന്ന് പരിഹസിച്ചവരെ ഇതൊന്ന് ഓർമ്മിപ്പിക്കുകയാണെന്നും പക്രു പറയുന്നു. എന്റെ പ്രതിസന്ധികളിൽ ഭാര്യ കൂടെയുണ്ടായിരുന്നെന്നും കുടുംബമാണ് തന്റെ ഊർജമെന്നും പക്രു പറയുന്നു. എന്നെ ഒരു കുഞ്ഞിനെപോലെയാണ് അവൾ നോക്കുന്നതെന്നും താരം പറയുന്നു.