തന്റെ വീട് പൊളിക്കുന്നത് അസാധ്യമായ കാര്യമാണെന്ന് എം എൽ എ കെ എം ഷാജി. അഴീക്കോട് മണ്ഡലത്തിലെ സ്കൂളിനു പ്ലസ്ടു അനുവദിക്കാൻ കൈക്കൂലിയായി 25ലക്ഷം രൂപ കൈപ്പറ്റി എന്ന ആരോപണത്തിൽ അഴീക്കോട് എം എൽ എ കെ എം ഷാജിയുടെ വീട് പൊളിച്ചുമാറ്റണം എന്ന് കോഴിക്കോട് കോർപറേഷൻ ഉത്തരവിട്ടിരുന്നു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭൻ ആണ് ഷാജിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം എന്ന് കാണിച്ചു വിജിലൻസിന് പരാതി നൽകിയത്. തുടർന്ന് എൻഫോഴ്‌സ്‌മെന്റ് കള്ളപ്പണം വെളുപ്പിക്കൽ ആക്ട് പ്രകാരമുള്ള നടപടികളിലേക്കും അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട് കോര്പറേഷനോട് ഷാജിയുടെ വീട് അളന്നു തിട്ടപ്പെടുത്താൻ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മാലൂർകുന്നിനടുത്തുള്ള വീട് കോര്‍പറേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ രമേശ് കുമാറിന്റെ നേതൃത്വത്തില്‍ അളന്നു.
3200 ചതുരശ്ര അടിയിൽ വീട് വെക്കാനാണ് അനുമതി വാങ്ങിയത് എന്നാൽ ഇപ്പോഴത്തെ വീട് 5500 ചതുരശ്ര അടിയാണ്. 2016ൽ പൂർത്തിയായ പ്ലാൻ നൽകിയിരുന്നെങ്കിലും അനുമതിയില്ലാതെ നടത്തിയ നിർമാണം ക്രമവൽക്കരിക്കാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ഷാജി അതിനു മറുപടി നൽകിയിരുന്നില്ല. അത്കൊണ്ട് തന്നെ കോര്പറേഷന് വീടിനു നമ്പറും നൽകിയിട്ടില്ല. കെട്ടിട നിർമ്മാണ ചട്ടം ലംഖിച്ചു എന്ന് കാട്ടി വീട് പൊളിക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ താൻ അനധികൃതമായല്ല വീട് നിർമിച്ചത് എന്നാണ് ഷാജി പറയുന്നത്. വീട് നിര്‍മ്മിക്കുമ്ബോള്‍ ആ സ്ഥലം ബഫര്‍ സോൺ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതല്ല. വീടിന് പെര്‍മിറ്റെടുത്താല്‍ ഒന്‍പത് വര്‍ഷം വരെ കാലയളവുണ്ട്. 2012ലാണ് ഈ വീട് നിര്‍മ്മിച്ചത് വീട് പൊളിക്കാനുളള നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ല. അതുമല്ലസാമ്പത്തികമായി നല്ല കാശുള്ള കുടുംബം തന്നെയാണ് തന്റേത്. താൻ ജനിച്ചത് പതിനായിരം ചതുരശ്ര അടിയുള്ള വീട്ടിലാണ്. പിണറായി വിജയനും ജയരാജനും വീട് വച്ച രീതിയിൽ താൻ വീട് വച്ചിട്ടില്ല എന്നും കെ എം ഷാജി മാധ്യമങ്ങളോട് പറഞ്ഞു.