Saturday, December 2, 2023
-Advertisements-
KERALA NEWSതന്റെ വീഡിയോ പോൺ സൈറ്റിൽ വന്നതോടെ സ്‌കൂളിൽ പോകാൻ കഴിഞ്ഞില്ല ; സോനാ എബ്രഹാം പറയുന്നു

തന്റെ വീഡിയോ പോൺ സൈറ്റിൽ വന്നതോടെ സ്‌കൂളിൽ പോകാൻ കഴിഞ്ഞില്ല ; സോനാ എബ്രഹാം പറയുന്നു

chanakya news
-Advertisements-

താൻ അഭിനയിച്ച ചിത്രത്തിലെ ചില രംഗങ്ങൾ പോൺ സൈറ്റിലും യൂട്യുബിലും പ്രചരിപ്പിച്ചവർക്കെതിരെ ഇതുവരെയും കർശനമായ നടപടികളൊന്നും പോലീസ് സ്വീകരിച്ചില്ല എന്ന് ഡബ്ള്യു സി സി യുടെ ഒരു കാമ്പയിനിന്റെ ഭാഗമായി നടി സോന എബ്രഹാം വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനെതിരെ കഴിഞ്ഞ ദിവസം പോലീസിന്റെ ഭാഗത്തു നിന്നും ഒരു വിശതീകരണം വന്നിരുന്നു, സോനയുടെ പരാതിയിൽ നടപടി എടുത്ത് ആ കാലത്ത് തന്നെ കേസ് അവസാനിപ്പിച്ചിരുന്നു കൂടാതെ യൂട്യൂബിന്റെ സഹായത്തോടെ വീഡിയോ നീക്കം ചെയ്തിരുന്നു എന്നുമാണ് പോലീസിന്റെ വിശതീകരണം. എന്നാൽ കേസ് നേരത്തെ അവസാനിപ്പിച്ചു എന്ന മുളന്തുരുത്തി പോലീസിന്റെ വാദം തെറ്റാണു എന്ന് വ്യക്തമാക്കി സോന രംഗത്ത് വന്നിരിക്കുകയാണ്. താൻ ഈ ആവശ്യയവുമായി മുളന്തുരുത്തി പോലീസ് സ്റ്റേഷനിൽ പോയിട്ടില്ല വേറൊരു പരാതിയാണ് അവിടെ കൊടുത്തിട്ടുള്ളത്. നടന്ന കാര്യങ്ങൾ ഇപ്പോൾ പറയാനുണ്ടായ സാഹചര്യം സോന വ്യക്തമാക്കി. സോനയുടെ വാക്കുകൾ.

-Advertisements-

എന്റെ വീട് മുളന്തുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിലാണ്, വേറൊരു പരാതിയുമായാണ് അവിടെ ചെന്നിട്ടുള്ളത് ഈ വിഷയവുമായി ബന്ധപ്പെട്ട് അവിടെ പോയിട്ടില്ല. ആദ്യം പരാതി നൽകിയത് എറണാകുളം ഐ ജി ഓഫീസിലാണ് അവിടെനിന്നാണ് സൈബർ സെല്ലിലേക് പരാതി ഫോർവേഡ് ചെയ്തത്. വീഡിയോസ് ഡിലീറ്റ് ചെയ്യാം എന്ന് പറഞ്ഞിരുന്നെങ്കിലും വെവ്വേറെ ഐപി അഡ്രസ്സിൽ നിന്നും ഷെയർ ചെയ്തതിനാൽ അതിനു സാധിച്ചില്ല. 2013 അവസാനത്തോടെയാണ് ഇത് നടക്കുന്നത്. പിന്നീട് 2 വർഷം കഴിഞ്ഞ് 2016ൽ എറണാകുളം നോർത്ത് സ്റ്റേഷനിലാണ് പരാതിയിൽ എഫ് ഐ ആർ ഇട്ടത്. ജാമ്യം കിട്ടാവുന്ന ചെറിയ വകുപ്പുകൾ ഇട്ടാണ് കേസ് ഫയൽ ചെയ്തത്. ഇതിനെതിരെ ഹൈക്കോടതിയിൽ പരാതി കൊടുത്തു. എന്നാൽ വിഡിയോ ഡിലീറ്റ് ചെയ്യുന്നതുമായി ബന്ധപെട്ടു കേന്ദ്രസർക്കാരിന്റെ പുതിയ നിയമം വന്നിട്ടുണ്ട് അത് ചൂണ്ടിക്കാട്ടി പോലീസിൽ വീണ്ടുമൊരു പരാതികൊടുക്കാൻ വക്കീൽ പറഞ്ഞു. ഇപ്പോൾ ഇട്ട ഈ വിഡിയോ മറ്റൊരു ദുരുദ്ദേശത്തോടെയും ചെയ്തതല്ല, എന്റെ മാനസിക സമ്മർദ്ദം അല്പമെങ്കിലും കുറയുമല്ലോ എന്ന് കരുതി ചെയ്തതാണ്‌.

ആ വിഡിയോ കണ്ടതിനു ശേഷമാണു ഡബ്ള്യു സി സി തന്നെ കോൺടാക്ട് ചെയ്തത്. റെഫ്യൂസ്‌ ദി അബ്യുസ് കാമ്പയിൻ കണ്ടു അതുകൊണ്ട് എന്റെ വീഡിയോയ്ക്ക് ഹാഷ്ടാഗ് കൊടുക്കുകയും അവരെ ടാഗ് ചെയുകയും ചെയ്തു എന്തിനെന്നു വച്ചാൽ ഈ കാര്യങ്ങൾ ഒക്കെ എല്ലാവരും അറിയണം എന്നുണ്ടായിരുന്നു. അത്രയ്ക്കും ഡിപ്രഷനിലൂടെയാണ് ഞാൻ കടന്നു വന്നത് ആ സംഭവത്തിനു ശേഷം എനിക്ക് സ്കൂളിൽ പോകാൻ കഴിഞ്ഞില്ല പ്ലസ്ടു ഓപ്പൺ സ്കൂൾ വഴി പൂർത്തിയാക്കി. ആകെ സമ്മർദ്ദത്തിൽ ആയ അവസ്ഥയായിരുന്നു ഡിപ്രെഷൻ ഉറക്കമില്ലായ്മ അമിത ഭാരം തുടങ്ങിയവ അലട്ടിക്കൊണ്ടിരുന്നു. എല്ലാത്തരത്തിലും ഒറ്റപെട്ട അവസ്ഥ അതിനിടയ്ക്ക് സിനിമയിൽ നിന്നും മറ്റു ഓഫറുകളും വന്നു പേടി കാരണം പോയില്ല. ഈ പ്രതിസന്ധി ഘട്ടത്തിലും പ്ലസ്ടു പാസായി അതിനുശേഷം ക്ളാറ്റ് എഴുതി പൂനെയിൽ എൽ എൽ ബി ക്കു ചേർന്നു. അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്സ് ഇപ്പോൾ അവസാന വർഷമാണ്. ലോക്കഡോൺ ആയതിനാൽ ഓൺലൈൻ ക്ലാസ്സ്‌ നടക്കുന്നു.

-Advertisements-