തന്റെ ശരീരവും പേരുമാണ് ഇവിടെ ചിലർക്കൊക്കെ പ്രശ്നമെന്ന് രഹന ഫാത്തിമ, മുൻ‌കൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ

ന-ഗ്ന ശരീരത്തിൽ മക്കളെകൊണ്ട് ചിത്രം വരച്ച സംഭവത്തിൽ രഹന ഫാത്തിമയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പലർക്കും തന്റെ ശരീരവും പേരുമാണ് പ്രശ്നമെന്ന് രഹന ഫാത്തിമ പറയുന്നു. മക്കൾ തന്റെ ശരീരത്തെ ചിത്രം വരച്ചപ്പോൾ മാത്രമല്ല ജസ്ല മാടശ്ശേരി തന്റെ ശരീരം ബോഡി ആർട്ട് ചെയ്തപ്പോഴും ഇത്തരത്തിലുള്ള മുറവിളികൾ ഉയർന്നു വന്നതായി രഹന ഫാത്തിമ പറയുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ ആക്ടിവിസ്റ്റായ രഹന ഫാത്തിമയ്ക്കെതിരെ നൽകിയ കേസിൽ മുൻകൂർ ജാമ്യം തേടി സംസാരിക്കുകയായിരുന്നു.

ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തിങ്കളാഴ്ച പരിഗണിച്ചേക്കും. താൻ ചെയ്തിട്ടുള്ളത് വ്യക്തിസ്വാതന്ത്ര്യത്തിൽ പെട്ട കാര്യങ്ങളാണെന്നും തനിക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നും ഇതിന്റെ പേരിൽ പോസ്കോ അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തുന്നത് തെറ്റാണെന്നും രഹന ഫാത്തിമ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. തന്റെ ശരീരത്തിൽ മക്കളെ കൊണ്ട് ചിത്രം വരയ്ക്കുന്ന വീഡിയോ ബോഡി ആൻഡ് പൊളിറ്റിക്സ് എന്ന തലക്കെട്ടോടെയാണ് രഹന ഫാത്തിമ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

  സിനിമ നിർമ്മാതാവ് ജെയ്‌സൺ എളംകുളം മരിച്ച നിലയിൽ

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ ശരീര പ്രദർശനം നടത്തുന്നത് പോസ്കോ നിയമപ്രകാരം കുറ്റകരമാണെന്ന് ആരോപിച്ചു കൊണ്ടാണ് തിരുവല്ല സ്വദേശിയായ അഡ്വക്കേറ്റ് പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ ഡോം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് എറണാകുളം സൗത്ത് പോലീസ് കേസെടുക്കുകയും രഹനയുടെ വീട്ടിൽ റെയ്ഡ് നടത്തുകയായിരുന്നു. റെയ്ഡ് ചെയ്ത സമയത്ത് രഹന വീട്ടിൽ ഇല്ലായിരുന്നു. തുടർന്ന് പെയിന്റിംഗ് സാമഗ്രികളും ലാപ്ടോപ്പ് ഫോൺ എല്ലാം പോലീസ് സംഘം പിടിച്ചെടുക്കുകയും കൊണ്ടുപോകുകയും ചെയ്തിരുന്നു.

Latest news
POPPULAR NEWS