ജയറാമിന്റെ നിരവധി അവസരങ്ങൾ ദിലീപ് തട്ടിയെടുത്തു ? ; പ്രതികരണവുമായി ജയറാം

കുടുംബ ചിത്രങ്ങളിൽ തിളങ്ങി നിന്ന താരമാണ് ജയറാം. ഒരു സമയത്ത് നിരവധി കോമഡി ചിത്രങ്ങളിൽ അഭിനയിച്ച താരം പിന്നീട് ദിലീപിന്റെ വരവോടെ ജയറാമിന് ചിത്രങ്ങളിൽ കുറവ് സംഭവിക്കുകയായിരുന്നു. മോഹൻലാൽ, മമ്മൂട്ടി എന്നിവർ കഴിഞ്ഞാൽ ജയറാമിനായിരുന്നു മലയാള സിനിമയിൽ സ്ഥാനം എന്നാൽ ഇ സ്ഥാനത്തേക്ക് ദിലീപ് ഉയർന്നു വരുകയായിരുന്നു. തുടർച്ചയായ സിനിമകളുടെ വിജയം കാരണം മോഹൻലാലിനും, മമ്മൂട്ടിക്കും മുകളിൽ വരെ ദിലീപ് ഒരു സമയത്ത് എത്തിയിരുന്നു.

ജയറാം നായകനായി വരണ്ടേ മിക്ക ചിത്രങ്ങളിലും ദിലീപ് നായകനായി എത്തുന്ന കാഴ്ചയാണ് പിന്നീട് അങ്ങോട്ട് മലയാള സിനിമ കാണുന്നത്. ദിലീപ് ഉയർന്നു വന്നതോടെ ജയറാമിന്റെ പരാജയവും ആരംഭിച്ചു തുടങ്ങി, പിന്നീട് കുട്ടികളുടെയും കുടുംബങ്ങളുടെയും ഇഷ്ട നടനായി മാറിയ ദിലീപന് ജയറാമിന്റെ സ്വന്തമായി ഇരുന്ന ജനപ്രിയ പട്ടം ലഭിക്കുകയായിരുന്നു.

  കൂടെ യാത്ര ചെയ്യേണ്ടി വരും കോർഡിനേഷൻ വർക്കുകൾ ചെയ്യണം പിന്നെ എല്ലാത്തിനും സഹകരിക്കണം ; സിനിമയിൽ നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തി മഞ്ജുവാണി

എന്നാൽ തന്റെ അവസരങ്ങൾ ദിലീപ് കൊണ്ട് പോയിട്ടില്ലന്ന് തുറന്ന് പറയുകയാണ് ജയറാം ഇപ്പോൾ. തനിക് ലഭിക്കേണ്ട സിനിമകൾ ദിലീപിന് ലഭിച്ചെന്ന് താൻ വിശ്വസിക്കില്ലന്നും. ദിലീപിന്റെ ശരീരഭാഷക്ക് അനുയോജ്യമായ കുഞ്ഞിക്കൂനൻ, ചാന്തുപൊട്ട് സിനിമകൾ ദിലീപിന് ലഭിച്ചു ഇതേ വേഷം താൻ ചെയ്തിരുന്നു എങ്കിൽ ആളുകൾ കൂവിയേനെയെന്നും ജയറാം പറയുന്നു. തനിക് ലഭിക്കേണ്ട സിനിമകൾ എല്ലാം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അത്കൊണ്ട് ഇ ആരോപണങ്ങളിൽ പ്രസക്തിയില്ലെന്നും ജയറാം പറയുന്നു

Latest news
POPPULAR NEWS