തമിഴിലെ സൂപ്പർസ്റ്റാർ ആണെന്ന് പറഞ്ഞ് അയാളെന്നെ ചതിച്ചു ; ദുരനുഭവത്തെ കുറിച്ച് പാർവ്വതി ഓമനക്കുട്ടൻ

2008ലെ ലോകസുന്ദരി മത്സരത്തിൽ രണ്ടാം സ്ഥാനക്കാരിയായിരുന്നു മലയാളികളുടെ അഭിമാനം പാർവതി ഓമനക്കുട്ടൻ. മോഡലിംഗ് കൂടാതെ അഭിനയവും തനിക്ക് വഴങ്ങും എന്ന് താരം തെളിയിച്ചിരുന്നു. ഹിന്ദി, തമിഴ് ഭാഷകളിലായി രണ്ടു സിനിമകളിൽ പാർവതി ഇതിനോടകം അഭിനയിച്ചു. എന്നാൽ രണ്ടു ചിത്രങ്ങളും പരാജയപ്പെട്ടതോടെ പാർവതി സിനിമയിൽ നിന്നും ബ്രേക്ക് എടുത്തു. മലയാളത്തിൽ ഒരു ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ പാർവതി മലയാളത്തിൽ അഭിനയിച്ചു പൂർത്തിയാകാതെപോയ ഒരു ചിത്രത്തെപറ്റിയും സംവിധായകനായ ബൈജു എഴുപുന്ന തന്നെ കബളിപ്പിച്ചതിനെക്കുറിച്ചും ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയ ചില കാര്യങ്ങൾ ചർച്ചയാവുകയാണ്.

തന്റെ ആദ്യ മലയാള ചിത്രം കെ ക്യു ആയിരുന്നു. തമിഴിലെ ഒരു സൂപ്പർസ്റ്റാർ ആണ് നായകൻ എന്ന് വിശ്വസിപ്പിച്ചു, ഒരേ സമയം മലയാളം, തമിഴ് എന്നീ ഭാഷകളിൽ പടം റിലീസ് ചെയ്യുന്നുണ്ട് എന്നും പറഞ്ഞാണ് തന്നെക്കൊണ്ട് കരാറിൽ ഒപ്പ് വയ്പിച്ചത്. ഷൂട്ടിംഗ് തുടങ്ങ്യപ്പോഴാണ് താൻ പറ്റിക്കപെട്ടു എന്ന് മനസിലായത്. ബൈജു തന്നെ ചതിക്കുകയായിരുന്നു. ബൈജു തന്നെയായിരുന്നു നായകൻ. പിന്നീട് ഷൂട്ടിംഗ് മുടങ്ങരുത് എന്ന് കരുതി അഭിനയിച്ചു. ആ സിനിമ ഒരിക്കലും പുറത്തിറങ്ങരുത് എന്ന് ആഗ്രഹിച്ചിരുന്നതായും പാർവതി പറഞ്ഞു.