Wednesday, April 24, 2024
-Advertisements-
Uncategorizedതമ്മിൽ വിയോജിപ്പുകൾ ഉണ്ടെങ്കിലും പരമേശ്വർജിയെ അവഗണിക്കുന്ന കാര്യത്തിൽ ഈ രണ്ടുപേർ ഒറ്റക്കെട്ട് ആയിരുന്നു: ശില്പ നായർ...

തമ്മിൽ വിയോജിപ്പുകൾ ഉണ്ടെങ്കിലും പരമേശ്വർജിയെ അവഗണിക്കുന്ന കാര്യത്തിൽ ഈ രണ്ടുപേർ ഒറ്റക്കെട്ട് ആയിരുന്നു: ശില്പ നായർ എഴുതുന്നു

chanakya news
-Advertisements-

ആർ എസ് എസ് മുതിർന്ന പ്രചാരകനായിരുന്ന പരമേശ്വർജിയുടെ നിര്യാണത്തിൽ കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയ, സാമൂഹിക നേതാക്കളും അനുശോചനം രേഖപ്പെടുത്തുകയുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും അങ്ങനെ ഒരുപാട് പേർ അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാനായി എത്തുകയുണ്ടായി. എന്നാൽ കേരളത്തിലെ പ്രധാന രണ്ടു സാമുദായിക സംഘടനകളുടെ നേതാക്കന്മാർ മാത്രം പരമേശ്വേർജിയുടെ ദേഹവിയോഗം അറിഞ്ഞില്ല.. അല്ല.. അറിഞ്ഞെന്നു നടിച്ചില്ല അവർ എന്ന് വേണം പറയാൻ.. അവർ മറ്റാരുമല്ല വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരുമാണ്. അവർ തമ്മിൽ വിയോജിപ്പ് ഉണ്ടെങ്കിലും പരമേശ്വേർജിയെ അവഗണിക്കുന്ന കാര്യത്തിൽ ഒറ്റക്കെട്ടായിരുന്നു.

ശില്പ നായർ എഴുതുന്നു…

പി പരമേശ്വർജി.

ആർഎസ്എസ് പ്രചാരകൻ ആയിരുന്നു.
കുടുംബം വിട്ട് ഹിന്ദുസമാജത്തിനും രാഷ്ട്രത്തിനും വേണ്ടി പ്രവർത്തിച്ച സ്വയംസേവകൻ ആണ്.

പദ്മശ്രീയും
പദ്മവിഭൂഷണും നൽകി
രാഷ്ട്രം ആദരിച്ച ആ സ്വയംസേവകന്റെ ജീവനറ്റ ശരീരം ചിതയിലേക്ക് എടുക്കും മുൻപ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ കേരള ഗവർണർ , കേരള മുഖ്യമന്ത്രി , പ്രതിപക്ഷ നേതാവ് , കേരള മന്ത്രിസഭയിലെ മിക്കവാറും എല്ലാ മന്ത്രിമാരും , വിവിധ കക്ഷി നേതാക്കളും അടക്കം സാധാരണക്കാർ ഉൾപ്പെടെ എല്ലാവരും എത്തി.

മുകളിൽ പറഞ്ഞ തിരക്കുള്ള ആൾക്കാർ ഉൾപ്പെടെ എത്തിയിട്ടും ഹിന്ദു സമാജത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച് പ്രവർത്തിച്ച ആളെ കാണാൻ സമയം കിട്ടാതിരുന്ന രണ്ട് മഹദ് വ്യക്തിത്വങ്ങൾ ഉണ്ട്. അവരെ നമ്മൾ കാണാതെ പോകരുത് , പരാമർശിക്കാതെ പോകരുത്. അത്ര തിരക്കുള്ള ജീവിതം നയിക്കുന്നവർ ആണ്.

1 , സുകുമാരൻ നായർ
2, വെള്ളാപ്പള്ളി നടേശൻ.

ഇവർക്ക് രണ്ട് പേർക്കും എന്ത് വിരോധമാണ് പരമേശ്വർജിയോട് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. പക്ഷെ , ഹിന്ദു സമാജത്തിന്റെ വഴികാട്ടിയായി എക്കാലവും പ്രവർത്തിച്ച പരമേശ്വർജിയുടെ ജീവനറ്റ ശരീരത്തോട് പോലും അനാദരവ് കാണിച്ച ഈ സമുദായ നേതാക്കളുടെ നീചമായ പ്രവർത്തിയോട് ഒട്ടും യോജിക്കാനാവില്ല.

1982 ല്‍ എറണാകുളത്ത്‌ നടന്ന ഐതിഹാസികമായ വിശാലഹിന്ദു സമ്മേളനത്തോടനുബന്ധിച്ചുള്ള ഒരു നിര്‍വ്വാഹക സമിതി യോഗത്തിലാണ്‌ കര്‍ക്കിടകമാസം രാമായണ മാസമായി ആചരിക്കാന്‍ ഹിന്ദു സംഘടനകൾ തീരുമാനിച്ചത്‌ എന്നാണ് അറിവ്. അന്ന് ആ സമ്മേളനത്തിൽ നേതൃത്വം വഹിക്കാൻ പരമേശ്വർജി ഉൾപ്പെടെ ഉള്ളവർ ഉണ്ടായിരുന്നു. അന്ന് ഹിന്ദുസംഘടനകൾ ആർജവത്തോടെ എടുത്ത തീരുമാനത്തിന്റെ ബാക്കിപത്രം ആണ് ഇന്ന് എൻഎസ്എസ് , എസ്എൻഡിപി ഉൾപ്പെടെ ഉള്ള സംഘടനകൾ ഇപ്പോൾ രാമായണ മാസം കൊണ്ടാടാനുള്ള കാരണങ്ങളിൽ ഒന്ന് എന്നും വേണമെങ്കിൽ പറയാം..

പരമേശ്വർജി
ഉൾപ്പെടെ ഉള്ളവരുടെ ദീർഘവീക്ഷണത്തോടെ ഉള്ള പ്രവർത്തനത്തിന്റെ ഫലം ആണ് അത്.

മന്നത്ത് പത്മനാഭനുമായി
അടുത്ത ബന്ധം പുലർത്തിയിരുന്ന
പരമേശ്വർജി മുൻപ് എഴുതിയ ഒരു ലേഖനത്തിൽ പറയുകയുണ്ടായി 1950 ൽ മന്നവും ആർ ശങ്കറും രാമലക്ഷ്മണന്മാരെപ്പോലെ കൈകോർത്ത ഹിന്ദുമഹാസമ്മേളനത്തിൽ ആർഎസ്എസ് പ്രചാരക് ആയിരുന്ന പരമേശ്വർജിയും നൂറുകണക്കിന് സ്വയംസേവകരും അന്ന് സന്നദ്ധ പ്രവർത്തകരായി സേവനം അനുഷ്ഠിച്ചിരുന്നു..

പിന്നീട് ഏകനാഥ റാനഡെ ജിയുടെ നേതൃത്വത്തിൽ ആണ് കന്യാകുമാരിയിലെ
വിവേകാനന്ദ സ്മാരകം നിലവിൽ വന്നത്. അന്ന് , മന്നത്ത് പത്മനാഭനും അതിനുവേണ്ടി ഒപ്പം പ്രവർത്തിച്ചിട്ടുണ്ട്. അവർക്കൊപ്പം നമ്മുടെ പ്രിയപ്പെട്ട പരമേശ്വർജിയും ഉണ്ടായിരുന്നു.

ഓർമ്മകളിൽ തിരഞ്ഞാൽ
ഒരുപാട് കാര്യങ്ങൾ ഓർത്തെടുക്കാൻ ഉണ്ടാവും. എന്തായാലും ഈ രണ്ട് സമുദായ നേതാക്കൾ ചെയ്ത പ്രവർത്തികളോട് ഒട്ടും യോജിക്കാനാവില്ല.

ഇവർ വന്നില്ലെങ്കിലും,
സർക്കാരിന്റെ സമ്പൂർണ ബഹുമതികളോടെ പരമേശ്വർജി യാത്രയായി…..

ഇത്ര തിരക്ക് പിടിച്ച ഇവരെ
( സുകുമാരൻ നായർ & വെള്ളാപ്പള്ളി നടേശൻ ) തിരിച്ചറിയാനുള്ള ഒരു അവസരം ആണ് നമുക്ക് ഇവരുടെ ഈ പ്രവർത്തികളിലൂടെ കിട്ടിയത്.

പരമേശ്വർജിയുടെ
ചിത അടങ്ങിയിട്ട് പ്രതികരിക്കണം എന്ന് കരുതി പ്രതികരിച്ചതാണ്…

തിരക്കാണ്..
കേരള ഗവർണറേക്കാൾ..
കേരള മുഖ്യമന്ത്രിയെക്കാൾ..
തിരക്കാണ് ഈ രണ്ട് സമുദായ നേതാക്കൾക്ക്. കഷ്ടം തന്നെ !!!

തമ്മിൽ വിയോജിപ്പുകൾ ഉണ്ടെങ്കിലും പരമേശ്വർജിയെ അവഗണിക്കുന്ന കാര്യത്തിൽ ഈ രണ്ടുപേർ ഒറ്റക്കെട്ട് ആയിരുന്നു.

പി പരമേശ്വർജി.ആർഎസ്എസ് പ്രചാരകൻ ആയിരുന്നു.കുടുംബം വിട്ട് ഹിന്ദുസമാജത്തിനും രാഷ്ട്രത്തിനും വേണ്ടി പ്രവർത്തിച്ച…

Shilpa Nair यांनी वर पोस्ट केले सोमवार, १० फेब्रुवारी, २०२०

-Advertisements-