തരംഗമായ റിമൂവ് ചൈന ആപ് പ്ളേസ്റ്റോറിൽ നിന്ന് കളഞ്ഞതിന് വിശദീകരണവുമായി ഗൂഗിൾ

ഇന്ത്യക്കാരുടെ ഫോണിലുഉള്ള ചൈനീസ് ആപ്പുകൾ റിമൂവ് ചെയ്യാനുള്ള ആപ്പായ റിമൂവ് ചൈന ആപ്പ് നീക്കം ചെയ്ത് ഗൂഗിൾ. ജയ്‌പൂരിലെ നിന്നുമുള്ള ഡെവലപ്പേഴ്‌സാണ് ഇ അപ്പ്ലിക്കേഷന് പിന്നിൽ. ഇ അപ്ലിക്കേഷൻ ഗൂഗിളിന്റെ നയങ്ങൾക്ക് എതിരെ പ്രവർത്തിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്ലെയ്സ്റ്റോറിൽ നിന്നും ഒഴുവാക്കപ്പെട്ടത്.

വൻ സ്വീകാര്യമാണ് ഇ അപ്ലിക്കേഷൻ കഴിഞ്ഞു കുറച്ചു ദിവസങ്ങളായി ഇന്ത്യയിൽ ലഭിച്ചു വന്നിരുന്നത്. ചൈനീസ് പട്ടാളം ഇന്ത്യൻ അതിർത്തി കൈയേറാൻ വന്ന സാഹചര്യത്തിലാണ് ആപ്പിന് ഇന്ത്യയിൽ പ്രചരണം ലഭിച്ചത്. അമ്പത് ലക്ഷത്തിൽ അധികം ആളുകൾ ഇ അപ്ലിക്കേഷൻ ഉപയോഗിച്ചുവെന്നാണ് റിപോർട്ടുകൾ.

Also Read  വാട്സ്ആപ്പ് പേ വഴി ഇനി പേയ്‌മെന്റുകൾ എളുപ്പത്തിൽ നടത്താം

സൗജന്യ അപ്ലിക്കേഷനായ ഇ ആപ്പ് ഗൂഗിൾ ജനകീയ അപ്പുകൾക്ക് ഒപ്പം മുൻനിരയിൽ വന്നിട്ടുണ്ട്. റിമൂവ് ചൈന ആപ്പ് പ്ലേ സ്റ്റോർ നിരോധിച്ച കാര്യം ജയ്‌പൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടനയും സ്ഥിതികരിച്ചിട്ടുണ്ട്. ഫോണിൽ ഉള്ള ചൈനീസ് ആപ്പുകളെ കണ്ടെത്താൻ സഹായിക്കുന്ന ആപ്പ് എഡ്യൂക്കേഷൻ ക്യാറ്റഗറിയിൽ ഉള്പ്പെടുത്തിയാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ലഭിച്ചിരുന്നത്. നിലവിൽ ഉള്ള റിമൂവ് ചൈന ആപ്പ് യുസേഴ്‌സിന് ഇ ആപ്പിന്റെ സേവനം ലഭ്യമാകുമെങ്കിലും പുതിയതായി ആർക്കും ഇ ആപ്പ് പ്ലേ സ്റ്റോറിൽ നിന്നും ലഭിക്കില്ല.