തലയോലപ്പറമ്പിൽ രണ്ട് പെൺകുട്ടികൾ ഒതളങ്ങ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോട്ടയം : തലയോലപ്പറമ്പിൽ രണ്ട് പെൺകുട്ടികൾ ഒതളങ്ങ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സുഹൃത്തുക്കളായ പെൺകുട്ടികളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തിൽ ഒരു പെൺകുട്ടി മരിച്ചു. മറ്റൊരു പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയോലപ്പറമ്പ് സ്വദേശിനിയായ പെൺകുട്ടിയാണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടി പോക്സോ കേസിൽ ഇരയായിരുന്നതായാണ് വിവരം.

വീട്ടിൽ വഴക്ക് പറഞ്ഞതിന്റെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വീട്ടുകാർ പറയുന്നു. രണ്ട് പെൺകുട്ടികളും അവരവരുടെ വീട്ടിൽ വെച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഒതളങ്ങ കഴിച്ചാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണത്തിൽ മറ്റെന്തിങ്കിലും കാരണങ്ങൾ ഉണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.

  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് അടക്കം എട്ട് പേർ അറസ്റ്റിൽ

Latest news
POPPULAR NEWS