തലശേരി ഫസൽ വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന ആരോപണം തള്ളി സിബിഐ രംഗത്ത്

കണ്ണൂർ : തലശേരി ഫസൽ വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന ആരോപണം തള്ളി സിബിഐ രംഗത്ത്. കൊച്ചി സിബിഐ കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൊലയ്ക്ക് പിന്നിൽ താനുൾപ്പടെയുള്ളവരാണെന്ന് മാഹി സ്വദേശിയായ കുപ്പി സുബീഷ് വെളിപ്പെടുത്തിയിരുന്നു. മുൻ ആർഎസ്എസ് പ്രവർത്തകനാണെന്ന വ്യാജേനയാണ് സുബീഷ് വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ കൊലപാതകം നടത്തിയത് കൊടി സുനി ആണെന്നും സുബീഷിനെക്കൊണ്ട് പോലീസ് കസ്റ്റഡിയിൽവെച്ച് പറയിപ്പിച്ചതാണെന്നും സിബിഐ പറയുന്നു.

  കാറിൽ ലോറിയിടിച്ച് കാർ യാത്രക്കാരിയായ യുവതി മരിച്ചു ഭർത്താവിന് ഗുരുതരം

ഫസലിനെ കൊലപ്പെടുത്തിയത് കൊടി സുനിയും സംഘവുമാണെന്നും, ഗൂഢാലോചനയ്ക്ക് പിന്നിൽ സിപിഐഎം പ്രാദേശിക നേതാക്കളായ കാരായി രാജൻ,കാരായി ചന്ദ്രശേഖരൻ തുടങ്ങിയവരാണെന്നും സിബിഐ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

പത്രവിതരണക്കാരനായ ഫസൽ 2006 ഒക്ടോബർ 22 നാണ് കൊല്ലപ്പെട്ടത്. സിപിഎം പ്രവർത്തകനായ ഫസൽ എൻഡിഎഫിൽ ചേർന്നതിന് പിന്നാലെയാണ് കൊല്ലപ്പെട്ടത്. സിപിഎം വിട്ട് എന്ഡിഎഫിൽ ചേർന്നതാണ് കൊലയ്ക്ക് കാരണമായി അന്വേഷണ സംഘം കണ്ടെത്തിയത്.

Latest news
POPPULAR NEWS