തളിക്കുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഇരുപത് വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി

തൃശൂർ : തളിക്കുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഇരുപത് വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. അയൽവാസിയായ എട്ട് വയസുകാരിയെ ഐസ്ക്രീം കാണിച്ച് വീട്ടിലേക്ക് കൊണ്ട് പോയി പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പാലക്കാട് ആലത്തൂർ സ്വദേശി സെയ്ദ് മുഹമ്മദിനെയാണ് കുന്നംകുളം സ്‌പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്. ഇരുപത് വർഷം കഠിന തടവിന് പുറമെ ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി വിധിയിൽ പറയുന്നു. പത്ത് വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്.

2012 ഡിസംബറിലാണ് പ്രതി താമസിക്കുന്ന വീടിന് സമീപത്തുള്ള പെൺകുട്ടിയെ ഐസ്ക്രീം കാണിച്ച് വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി ലൈംഗീക പീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടിയുടെ ശരീര ഭാഗങ്ങളിൽ മുറിവുകൾ കണ്ടതിനെ തുടർന്ന് അടുത്തുള്ള ഹെൽത്ത് സെന്ററിൽ ചികിത്സ തേടിയിരുന്നു എന്നാൽ പെൺകുട്ടി ഭയം കാരണം നടന്ന കാര്യങ്ങൾ പറഞ്ഞിരുന്നില്ല.

  വീട്ടമ്മയെ തട്ടികൊണ്ട് പോയി ബലാത്സംഗം ചെയ്തു ; മുൻ സഹപാഠിക്കെതിരെ പരാതിയുമായി വീട്ടമ്മ

ദിവസങ്ങളോളം പെൺകുട്ടി വീടിന് പുറത്ത് ഇറങ്ങാത്തതും പ്രതിയുടെ കുട്ടികൾക്കൊപ്പം കളിക്കാൻ പോകാത്തതും വീട്ടുകാരിൽ സംശയം ജനിപ്പിച്ചു. തുടർന്ന് വീട്ടുകാർ പെൺകുട്ടിയോട് വിശദമായി കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് പീഡനം നടന്ന വിവരം പുറത്തറിയുന്നത്. എന്നാൽ നാണക്കേടും പെൺകുട്ടിയുടെ ഭാവിയെയും ഓർത്ത് വീട്ടുകാർ പോലീസിൽ അറിയിക്കാതെ സംഭവം മൂടിവെയ്ക്കുകയായിരുന്നു. എന്നാൽ പെൺകുട്ടിയിൽ നിന്നും വിവരങ്ങൾ അറിഞ്ഞ കുടുംബശ്രീ പ്രവർത്തകർ ഇടപെട്ട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

Latest news
POPPULAR NEWS