തളിപ്പറമ്പിൽ ഭർത്താവിന്റെ സമ്മതത്തോടെ ഭാര്യയെ സുഹൃത്ത് ലൈംഗീകമായി പീഡിപ്പിച്ചു ; പരാതിയുമായി യുവതി

കണ്ണൂർ : തളിപ്പറമ്പിൽ മയക്ക് മരുന്ന് നൽകി യുവതിയെ പീഡിപ്പിക്കുകയും വാഹനമിടിച്ച് കൊലപ്പെടുത്താനും ശ്രമിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവിനെതിരെയും സുഹൃത്തിനെതിരെയും പോലീസ് കേസെടുത്തു. പതിനാറ് വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവിന്റെ സമ്മതത്തോടെ ഭർത്താവിന്റെ സുഹൃത്ത് അഷറഫ് (38) മയക്ക് മരുന്ന് നൽകി ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.

പീഡനത്തിന് ശേഷം ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിൽ ഭർത്താവ് ബോധപൂർവം ബൈക്കിൽ നിന്നും തള്ളി താഴെയിട്ട് കൊലപ്പെടുത്താനും ശ്രമിച്ചതായി യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. 2006 ലാണ് സംഭവം നടന്നത്. വിദേശത്തായിരുന്ന ഭർത്താവ് നാട്ടിൽ വന്നതിന് ശേഷം ഒരു ദിവസം സുഹൃത്തുമായി വീട്ടിൽ എത്തുകയും തുടർന്ന് തനിക്ക് ശീതള പാനിയത്തിൽ മയക്ക് മരുന്ന് കലർത്തി നൽകുകയും ബോധരഹിതയായ തന്നെ ഭർത്താവിന്റെ സുഹൃത്ത് ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്നും യുവതി പറയുന്നു. പീഡനത്തിന് ശേഷം നിരവധി തവണ ഇയാൾ വീട്ടിൽ ഭർത്താവിനൊപ്പം വന്നിരുന്നതായും യുവതി പറയുന്നു.

  മെയ് 7 ന് എൽഡിഎഫ് വിജയ ദിനമായി ആചരിക്കും ; വീടുകളിൽ വൈകിട്ട് ദീപം തെളിയിക്കാൻ ആഹ്വാനം

പീഡനത്തിന് ശേഷവും യുവതി ഭർത്താവിനൊപ്പം താമസിച്ച് വരികയായിരുന്നു. എന്നാൽ കഴിഞ്ഞ വർഷമാണ് ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിൽ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഈ സംഭവത്തോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.

Latest news
POPPULAR NEWS