തളർന്ന് കിടക്കുന്ന അമ്മയുടെ മുന്നിലിട്ട് മാനസിക വെല്ലുവിളി നേടുന്ന മകളെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം : തളർന്ന് കിടക്കുന്ന അമ്മയുടെ മുന്നിലിട്ട് മാനസിക വെല്ലുവിളി നേടുന്ന മകളെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് സ്വദേശി ഷിഹാബാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ അമ്മയും മകളും താമസിക്കുന്ന വാടക വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾമൂലം തളർന്ന് കിടക്കുന്ന അമ്മയുടെ ഏക ആശ്രയമായ മകളാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന മകൾ പീഡനത്തിന് ഇരയാകുന്നത് നിസ്സഹായകമായി നോക്കി നിൽക്കാനേ അമ്മയ്ക്ക് സാധിച്ചുള്ളൂ. പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തി.

  കല്യാണം നടക്കുന്നില്ല; ജ്യോത്സ്യനെ കാണാൻ ഇറങ്ങിയ യുവാവിനെ പോലീസ് പിടിച്ചു പിന്നീട് സംഭവിച്ചത് ഇങ്ങനെ

അതേസമയം പീഡനവിവരം അറിഞ്ഞ അയൽക്കാരാണ് പോലീസിൽ പരാതി നൽകിയത്. അയൽക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസങ്ങൾക്ക് മുൻപും ഇയാൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതായി പോലീസ് പറയുന്നു. പരാതി നൽകിയ അയൽക്കാരെ പ്രതി ഫോണിൽ വിളിച്ച് സാക്ഷിപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

Latest news
POPPULAR NEWS