താങ്കൾ ഒരാണല്ലേ, എങ്കിൽ പേരുവിവരങ്ങൾ സത്യസന്ധതയോടെ ഭയമില്ലാതെ തുറന്നു പറയണം, നീരജ് മാധവിനോട് ഷിബു ജി സുശീലൻ

കൊച്ചി: സിനിമ മേഖലയിൽ കലാകാരന്മാരെ വളരാൻ അനുവദിക്കാത്ത ഗൂഢസംഘം ഉണ്ടെന്ന് നടൻ നീരജ് മാധവ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരുന്നു. താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കാര്യങ്ങൾ പറയുന്നതെന്നും നീരജ് താരസംഘടനയായ അമ്മയോട് പറഞ്ഞു. എന്നാൽ സംഭവത്തിന് പിന്നാലെ നീരജിനോട് ചില ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ഷിബു ജി സുശീലൻ. മുളയിലെ നുള്ളാൻ ശ്രമിച്ച ആളുടെ പേര് പറയാൻ നീരജ് മാധവിന് പേടിയോ അതോ മറവിയോ എന്ന് ഷിബു തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. നീരജ് പേര് വെളിപ്പെടുത്താത്തത് ഒരിക്കലും ശരിയായ കാര്യമല്ലെന്നും സത്യസന്ധതയോടെയും ആണത്തത്തോടെയും പേര് പറയണമെന്നും അതാണ് വേണ്ടതെന്ന് ഷിബു ജി സുശീലൻ തന്റെ ഫേസ്ബുക്കിലൂടെ പറയുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണരൂപം വായിക്കാം…

താങ്കൾ ഒരു ആണല്ലേ ? മുളയിൽ നുള്ളാൻ ശ്രമിച്ച ആളുടെ പേര് പറയാൻ ഇത്ര പേടി ആണോ? അതോ മറവി ഉണ്ടോ ? പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ മൊത്തത്തിൽ അല്ലല്ലോ ?നീരജിനെ നുള്ളിയത്. അപ്പോൾ സത്യസന്ധതയോടെ.. ആണത്തത്തോടെ പേര് പറയുക. അതാണ് വേണ്ടത്.. താങ്കളുടെ കൂടെ അഭിനയിച്ചവരെയും, ടെക്‌നീഷ്യന്മാരെയും, നിർമ്മാതാക്കളെയും ഒരു വിധത്തിലും താങ്കളും നുള്ളിയിട്ടില്ല എങ്കിൽ പിന്നെ എന്തിന് പേടിക്കണം.. സത്യസന്ധമായി പേര് തുറന്നു പറയുക.. താങ്കൾ പേര് പറയാത്തത് കാരണം ഒരു യൂണിയൻ മൊത്തത്തിൽ മറുപടി പറയേണ്ട അവസ്ഥ ആണ്.. അത് ഒരിക്കലും ശരിയല്ല .
2015ൽ ഞാൻ പ്രൊഡക്ഷൻ കൺട്രോളർ ആയ ചിത്രത്തിലും താങ്കൾ അഭിനയിച്ചിട്ടുണ്ട്. #SHIBUGSUSEELAN