താങ്കൾ വാർത്ത വായിക്കുമ്പോൾ എന്താ ഭാര്യയെ കൊണ്ട് വരാത്തത്; സന്തോഷ്‌ ജോർജ് കുളങ്ങര ശ്രീകണ്ഠൻ നായരെ തേച്ചോട്ടിച്ചു

24 ന്യൂസ് ചാനലിലെ പരിപാടിയിൽ സഞ്ചാരം പരിപാടിയിലെ സന്തോഷ് ജോർജ് കുളങ്ങരയോടു ശ്രീകണ്ഠൻ നായർ ലൈവിലൂടെ സംവദിക്കുമ്പോൾ സഞ്ചാരം കുറയ്ക്കുന്നില്ലല്ലോ താങ്കൾ.. എന്ന ചോദ്യത്തിന് പിറകെ ശ്രീകണ്ഠൻ നായർ പറഞ്ഞത് സന്തോഷ് ജോർജ്ജ്‌ താങ്കൾ സഞ്ചരിക്കുമ്പോൾ എന്തിനാണ് ഒറ്റയ്ക്ക് പോകുന്നത് ഭാര്യയെ കൂടി കൊണ്ട് പൊയ്ക്കൂടേ എന്നായിരുന്നു. ഉടനെ സന്തോഷ് ജോർജ്ജിന്റെ മറുപടി താങ്കൾ എന്താണ് ഇപ്പോൾ ഫ്ലോറിൽ വന്നു നിൽക്കുമ്പോൾ ഭാര്യയെ കൂടി കൊണ്ടുവരാത്തത് എന്നായിരുന്നു.

ഉടനെ ഒരു ദിവസം ഞാൻ ഭാര്യയെ കൊണ്ട് നിർത്തുമെന്നും, ഭാര്യയ്ക്ക് പകരം ഇപ്പോൾ ഒരാൾ ഇവിടെ നില്പില്ലെ.. ക്രിസ്റ്റിന നില്പില്ലെ എന്നായിരുന്നു ശ്രീകണ്ഠൻ നായരുടെ മറുപടി. തുടർന്ന് സന്തോഷ് ജോർജ്‌ പറഞ്ഞത് എന്റെ യാത്രകളിൽ ഭാര്യയ്ക്ക് പകരം വേറെ ആള് ഉണ്ടാകാറില്ലെന്നായിരുന്നു. അതെന്തായാലും നല്ല തീരുമാനമെന്നായിരുന്നു ഉടനെ ശ്രീകണ്ഠൻ നായർ പറഞ്ഞത്. ശ്രീകണ്ഠൻ നായർ ഒടുവിൽ വടി കൊടുത്ത് അടിവാങ്ങിയ പോലെയാവുകയായിരുന്നു.