താനായിരുന്നപ്പോൾ എല്ലാം കൃത്യമായിരുന്നു ; വൈദ്യുതി നിയന്ത്രണത്തിനെതിരെ എംഎം മണി

ഇടുക്കി : വൈദ്യുതി നിയന്ത്രണത്തിനും കെഎസ്ഇബി ക്കുമെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി എംഎം മണി രംഗത്ത്. വൈദ്യുതി വാങ്ങുന്നതിനെതിരെ ലേഖനമെഴുതിയവർ തലപ്പത്ത് എത്തിയപ്പോഴാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയതെന്നും താൻ മന്ത്രിയായിരുന്നപ്പോൾ എല്ലാം കൃത്യമായിട്ടാണ് നടന്നതെന്നും എംഎം മണി പറഞ്ഞു. വൈദ്യുതി മന്ത്രിയെ പരോക്ഷമായി വിമർശിച്ചാണ് എംഎം മണിയുടെ പ്രസ്‌താവന.

കെഎസ്ഇബി യിലെ പ്രശ്നങ്ങൾ ഒരു മണിക്കൂർ കൊണ്ട് പറഞ്ഞ് തീർക്കാൻ പറ്റുന്നവയാണെന്നും. അനുഭവ പാടവം ഉണ്ടെങ്കിൽ ഉദ്യോഗസ്ഥരെ ഒരു കുടകീഴിൽ കൊണ്ട് വരാമെന്നും എംഎം മണി പറഞ്ഞു. തൊഴിലാളികളോട് തൻ പ്രമാണിത്തം കാണിച്ചാൽ വരെ ഒന്നിപ്പിച്ച് കൊണ്ടുപോകാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

  ദേശീയ പ്രതിജ്ഞയെ അപമാനിച്ചു പോസ്റ്റർ ഇറക്കിയ നൂറിലധികം എസ്.എഫ്.ഐക്കാർക്കെതിരെ കേസെടുത്തു

സംസ്ഥാനത്ത് രണ്ട് ദിവസമായി പതിനഞ്ച് മിനിറ്റ് നേരം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. കൽക്കരി ക്ഷാമമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് വൈദ്യതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു. നിലവിൽ 200 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനം നേരിടുന്നത്. പതിനഞ്ച് മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തന്നതിലൂടെ ഈ പ്രതിസന്ധി മറികടക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

Latest news
POPPULAR NEWS