തായിലന്റ് രാജാവ് 20 യുവതികളുമായി ഐസൊലേഷനിൽ; ആഡംബര ഹോട്ടൽ മൊത്തമായി വാടകയ്‌ക്കെടുത്താണ് ഐസൊലേഷൻ വാർഡ് തയ്യാറാക്കിയത്

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ തായ്‌ലന്റ് രാജാവ് സ്വയം ഐസുലേഷനിൽ കഴിയുകയാണ്. ഒപ്പം ഇരുപതോളം സ്ത്രീകളുമുണ്ടെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടികാട്ടുന്നത്. വൈറസ് വ്യാപനത്തെ തുടർന്ന് ഒരു ജർമ്മൻ ഹോട്ടലിൽ താമസിക്കുന്ന രാജവിനോപ്പമാണ് പരിചാരകമാരും കഴിയുന്നത്. 67 വയസുള്ള മഹാ വാജിരാലോങ്കോമാണ് ഇത്തരത്തിൽ കഴിയുന്നത്. ജർമ്മനിയിലെ ഗാർമിഷ്‌ – പാർടെൻകിചെനിലെ ഗ്രാൻഡ് ഹോട്ടൽ സൊന്നൻബിച്ചിയാണ് രാജാവ് ബുക്ക് ചെയ്തിരിക്കുന്നത്. നഗരത്തിൽ ലോക്ക് ഡൗൺ ഉണ്ടെന്നലിലും രാജാവിന് പ്രത്യേകമായി പുറത്തിറങ്ങി നടക്കാനുള്ള പ്രത്യേകമായ അനുമതിയും നൽകിയിട്ടുണ്ട്.

ഇദ്ദേഹത്തിനൊപ്പം 119 പേർ അടങ്ങുന്ന ഒരു സംഘമുണ്ടായിരുന്നു. വലിയ രീതിയിലുള്ള പാർട്ടി നടത്താനായിരുന്നു തീരുമാനം. എന്നാൽ ജർമ്മൻ അധികൃതർ നിഷേധിച്ചതിനെ തുടർന്ന് ബാക്കിയുള്ളവർ മടങ്ങിപോയി. ഒഴിവാക്കാൻ പറ്റാതെയുള്ളവരെ മാത്രം കൂടെ നിർത്താനുള്ള അനുമതി നൽകി. എന്നാൽ അദ്ദേഹത്തിന്റെ നടപടിയ്‌ക്കെതിരെ തായ്‌ലൻഡിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. എന്തിനാണ് നമുക്ക് ഇങ്ങനെ ഒരു രാജാവ് എന്ന തരത്തിലുള്ള ഹാഷ് ടാഗും അദ്ദേഹത്തിനെതിരെ ഉയരുന്നുണ്ട്.