താര കുടുംബത്തിൽ ജനിച്ചിട്ടും ഇപ്പഴും സിനിമയിൽ അവസരത്തിനായി ഒഡീഷന് പോകുന്നു തുറന്ന് പറഞ്ഞ് മക്ബൂൽ സൽമാൻ

അസുരവിത്ത് എന്ന സിനിമയിൽ കൂടി അഭിനയ രംഗത്തേക്ക് കടന്നു വന്ന താരമാണ് മക്ബൂൽ സൽമാൻ. സിനിമയിൽ ചെറിയ റോളുകൾ ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത താരം മെഗാ സ്റ്റാർ മമ്മൂട്ടിയുടെ അനിയന്റെ മകനാണ് എന്ന കാര്യം അധികം ആർക്കും അറിയില്ല. അസുരവിത്ത്, മാറ്റിനി തുടങ്ങി 15 ൽ അധികം സിനിമകളുടെ ഓഡിഷനിൽ മക്ബൂൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഒരിടത് പോലും മമ്മൂട്ടിയുടെ പേരോ നടനും അച്ഛനുമായ ഇബ്രാഹിംകുട്ടിയുടെ പേരോ പറഞ്ഞു അവസരം വാങ്ങിയിട്ടില്ല എന്നതാണ് താരത്തിന്റെ പ്രേത്യേകത.

സിനിമ സീരിയൽ രംഗത്ത് സജീവമായ മമ്മൂട്ടിയുടെ അനിയൻ ഇബ്രാഹിംകുട്ടി അടക്കമുള്ള താര കുടുംബമായിട്ടും ആരുടെയും സഹായമില്ലാതെ ഇതുവരെ 20 ൽ അധികം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഒരു സ്വകര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇ കാര്യങ്ങൾ തുറന്ന് പറയുന്നത്.

മാറ്റിനി എന്ന സിനിമയിലെ അഭിനയം കണ്ടിട്ട് മമ്മൂക്ക കെട്ടിപ്പിടിച്ച ശേഷം സ്പാർക്ക് ഉണ്ടെന്ന് പറഞ്ഞതാണ് ഏറ്റവും സന്തോഷം നൽകിയതെന്നും, ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അസുരവിത്ത്, കസബ, മാസ്റ്റർ പീസ് എന്നിവയാണ് ആളുകൾ കൂടുതൽ ശ്രദ്ധിച്ചത്. ബാല്യകാല സുഹൃത്തായ നിതിൻ രഞ്ജി പണിക്കരാണ് കസബ സിനിമയിൽ അവസരം തന്നതെന്നും അത് വലിയ ഒരു അവസരമായി മാറിയെന്നും താരം പറയുന്നു.

  ഭാര്യ എന്ന നിലയിൽ തനിക്ക് ലഭിക്കേണ്ടത് ഒന്നും അവർ രണ്ടുപേരിൽ നിന്നും ലഭിച്ചില്ല ; വിവാഹ മോചനങ്ങളെ കുറിച്ച് മീര വാസുദേവ്

കസബ ഷൂട്ടിങ്ങിന് പോയപ്പോൾ രഞ്ജി പണിക്കർ ബാപ്പയെ വിളിച്ചിട്ട് മകനെ നന്നായി വളർത്താൻ പഠിക്കണം, വളർത്ത് ദോഷമാണ് ഇപ്പോൾ മമ്മൂട്ടിയുടെ കൈയിൽ നിന്നും ഇടി വാങ്ങുന്നുണ്ടെന്ന് എന്നൊക്കെ പറഞ്ഞിരുന്നു അത് കേട്ട് ബാപ്പ പേടിച്ചു ടെൻഷനായി പിന്നീട് ഷൂട്ടിങ്ങിന്റെ ഇടയിലുള്ള സ്റ്റൻഡ് രംഗം ചിത്രീകരിക്കുന്ന ഫോട്ടോസ് രഞ്ജി സാർ ബാപ്പക്ക് അയച്ചു കൊടുത്താണ് കാര്യങ്ങൾ വിശദീകരിച്ചതെന്നും മക്ബൂൽ പറയുന്നു. ലോക്ക് ഡൗണിന് ശേഷം ഒരുപാട് സിനിമകൾ ചെയ്ത് തീർക്കാൻ കിടപ്പുണ്ടെന്നും എന്നാലും ഏറ്റവും കൂടുതൽ മിസ്സ്‌ ചെയ്തത് കുടുംബവും ഒന്നിച്ചുള്ള പെരുനാൾ ഒത്തുകൂടലാണെന്നും താരം പറയുന്നു.

Latest news
POPPULAR NEWS