താലിബാന് മുൻപിൽ കീഴടങ്ങാൻ തയ്യാറായി അഫ്ഘാനിസ്ഥാൻ സർക്കാർ

കാബൂൾ : അഫ്ഘാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ താലിബാൻ പ്രവേശിച്ചതിന് പിന്നാലെ. താലിബാന് മുൻപിൽ കീഴടങ്ങാൻ തയ്യാറായി അഫ്ഘാനിസ്ഥാൻ സർക്കാർ. അഫ്ഘാനിസ്ഥാൻ പ്രസിഡന്റ് രാജിവെയ്ക്കാൻ തയ്യറായതാണ് വാർത്തകൾ പുറത്ത് വരുന്നത്. നിലവിലെ സർക്കാർ രാജിവച്ചതിന് ശേഷം ഭരണം ഇടക്കാല സർക്കാരിനെ ഏൽപ്പിക്കും.

അഫ്ഘാനിസ്ഥാൻ ആഭ്യന്തരമന്ത്രി അബ്‌ദുൾ ഗനി ബറാദറാണ് ഇക്കാര്യം വ്യക്തമാക്കിയത്. താലിബാൻ കമാണ്ടർ മുല്ല അബ്ദുൽ ഗനി പുതിയ പ്രസിഡന്റ് ആയി ചുമതല ഏൽക്കും എന്നാണ് സൂചന. കാബൂളിൽ താലിബാൻ പ്രവേശിച്ചത് സംബന്ധിച്ചുള്ള വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ ഔദ്യോഗികമായ സ്ഥിരീകരണമാണ് ഇപ്പോൾ ആഭ്യന്തരമന്ത്രി വീഡിയോ സന്ദേശത്തിലൂടെ നടത്തിയത്.

  തിരുവനന്തപുരത്ത് പട്ടിണി സഹിക്കാൻ പറ്റാതെ ചുമട്ട് തൊഴിലാളി ആത്മഹത്യ ചെയ്തു

Latest news
POPPULAR NEWS