താൻ കൊണ്ട് വന്ന നടിമാരിൽ ആരുമായും എനിക്കറുപ്പമില്ല, ശോഭന തനിക്ക് തലവേദനയുണ്ടാക്കിയ നടി ; ശോഭനയെ കുറിച്ച് ബാലചന്ദ്രമേനോൻ

മലയാള സിനിമയിലെ ഒരു ബഹുമുഖ പ്രതിഭയാണ് ബാലചന്ദ്രമേനോൻ. കഥ, തിരക്കഥ, സംവിധാനം, അഭിനയം എന്നീ നിലകളിൽ എല്ലാം തന്നെ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് ബാലചന്ദ്രമേനോൻ. ശോഭന, കാർത്തിക, പാർവ്വതി, ആനി, നന്ദിനി തുടങ്ങി ഒരു കാലത്തെ മുൻനിര നായികമാരൊക്കെ മലയാളത്തിനായുള്ള അദ്ദേഹത്തിന്റെ സംഭാവനകളാണ്. എന്നാൽ ഇപ്പോൾ താൻ കൊണ്ടുവന്ന നായികമാരിൽ തനിക്ക് തലവേദനയുണ്ടാക്കിയ താരം ആരാണെന്നു തുറന്ന് പറയുകയാണ് ബാലചന്ദ്ര മേനോൻ. തന്റെ സിനിമയിൽ അഭിനയിച്ചപ്പോൾ പ്രായത്തിന്റെ പക്വത കുറവിൽ കൂടുതൽ തലവേദനയുണ്ടാക്കിയ നായികയായിരുന്നു ശോഭന.

ഏപ്രിൽ പതിനെട്ട് എന്ന സിനിമക്കിടെയുണ്ടായ പ്രശ്‌നങ്ങളുടെ പേരിൽ ഞാൻ ശോഭനയെ നിർമ്മാതാവ് പറഞ്ഞ പ്രകാരം ഒഴിവാക്കിയിരുന്നേൽ അവർ ചിലപ്പോൾ രാജ് കപൂറിന്റെ സിനിമയിൽ നായികയായി അഭിനയിച്ചേനെ എന്ന് ഏതോ ഒരു മാഗസിനിൽ പറഞ്ഞതത് എനിക്ക് ഓർമ്മുണ്ട്. ദേശീയ അവാർഡും സംസ്ഥാന അവാർഡുമൊക്കെ ഒരു അംഗീകാരം മാത്രമാണ് പക്ഷേ ഒരു സംവിധായകന്റെ അഭിപ്രായത്തിൽ അത് മറ്റു പലതും ആയിരിക്കും. ശോഭനയുമായി എനിക്ക് ഒരു പ്രശ്‌നവുമില്ല. ഏപ്രിൽ പതിനെട്ട് എന്ന സിനിമയിൽ എനിക്ക് കൂടുതൽ സഹകരിക്കാൻ സാധിച്ചില്ല, അത് എന്റെ പ്രായത്തിന്റെ പ്രശ്‌നം കൊണ്ടാണ് എന്നൊക്കെ. ഞാൻ കൊണ്ട് വന്ന നായികമാരിൽ ആരുമായും എനിക്ക് കൂടുതൽ അടുപ്പമില്ല, ഞാനൊരു ഒറ്റപ്പെട്ട വ്യക്തിയാണ്. ശോഭനയുടെ ആ ആത്മവിശ്വാസത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. അവർ എന്റെ ആർട്ടിസ്റ്റല്ലേ എന്നും ബാലചന്ദ്രമേനോൻ പറഞ്ഞു.

Also Read  ഇന്ത്യ സിനിമയിൽ ആദ്യമായി ലെസ്ബിയൻ ക്രൈം ആക്ഷൻ സിനിമ ഇറക്കാൻ രാംഗോപാല വർമ്മ