താൻ ക്രൂരമായി പീഡിപ്പിക്കപ്പെടണമെന്ന് ചിലർ ആഗ്രഹിക്കുന്നു അത്തരക്കാരെ നിയമം കൊണ്ട് നേരിടും ; സാനിയ ഇയ്യപ്പൻ

വിദ്യാർത്ഥികളുടെ കഥ പറഞ്ഞ ക്വീൻ എന്ന ചിത്രത്തിൽ കൂടി നായിക വേഷത്തിൽ എത്തിയ താരമാണ് സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന സിനിമക്ക് ശേഷം മോഹൻലാൽ ചിത്രം ലൂസിഫർ ഉൾപ്പടെ നിരവധി സിനിമകളാണ് ചുരുങ്ങിയ കാലം കൊണ്ട് താരത്തിനെ തേടി എത്തിയത്. സോഷ്യൽ മീഡിയകളിൽ സജീവമായ താരം നല്ല ഒരു നൃത്തകി കൂടിയാണ്. സമൂഹ മാധ്യങ്ങളിൽ തന്റെ വിശേഷങ്ങളും ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്.

താരം പങ്ക് വെക്കുന്ന ഫോട്ടോസിനെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേരാണ് കമന്റുകളമായി രംഗത്ത് വരുന്നത്. പലപ്പോഴും ട്രോളന്മാരുടെ ഇരയാകുന്ന താരം ഇപ്പോൾ തന്റെ ഫോട്ടോക്ക് കീഴിൽ വൃത്തികേട് എഴുതിപിടിപ്പിക്കുന്നവർക്ക് എതിരെ നിയമപരമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുകയാണ്. സാധാരണ മോശം കമെന്റുകൾ കണ്ടാൽ അത് മൈൻഡ് ചെയ്യാതെ പോകുമായിരുന്നുവെന്നും ഇപ്പോൾ കാര്യങ്ങൾ കൈവിട്ടു തന്റെ കുടുംബത്തെ വരെ ബാധിച്ചെന്നും സാനിയ പറയുന്നു.

Also Read  അന്ന് കനക വസ്ത്രം മാറിയത് കാട്ടിൽവെച്ച് ; മൊബൈൽ ഇല്ലാത്തത് കൊണ്ട് ഒന്നും സംഭവിച്ചില്ല വെളിപ്പെടുത്തലുമായി ബാബു ഷാഹിർ

തന്റെ ഡ്രെസ്സിംഗിലോ ഫോട്ടോ ഷൂട്ടിലോ വീട്ടിൽ ആർക്കും പരാതിയില്ലന്നും എന്നാൽ ചില മോശം കമെന്റുകൾ വീട്ടുകാരെ വേദനിപ്പിച്ചുവെന്നും തന്നെ ഡൽഹിയിലെ ബസിൽ കൊണ്ട് ഇടണം ഇവൾക്കും ആ അവസ്ഥ വരണമെന്ന ഒരു കമന്റ്‌ വന്നു. ഡൽഹിയിൽ നടന്ന ആ സംഭവം തനിക്കും വരണമെന്ന കമന്റ്‌ വായിച്ചിട് ആദ്യമായ് ഡ്രസ്സിങ്ങിൽ അല്പം ശ്രദ്ധിക്കണമെന്ന് അമ്മയും അച്ഛനും പറഞ്ഞുവെന്നും, ഇത്തരം കമന്റ്‌ ഇടുന്ന ഒരാളെ എങ്കിലും നിയമത്തിന്റെ മുന്നിൽ കൊണ്ട് വന്നാൽ അത് മറ്റുള്ളവർക്ക് മാതൃകയാകുമെന്നും താരം പറയുന്നു.