കോട്ടയം : കോളേജിൽ വിദ്യാർത്ഥി സംഘർഷം തടയാനെത്തിയ പോലീസ് സംഘത്തിന് നേരെ എസ് എഫ് ഐ പ്രവർത്തകരുടെ ഭീഷണി. പാലാ പൊളി ടെക്നിക്കിൽ ആണ് സംഭവം. എസ് എഫ് ഐ പ്രവർത്തകർ വിദ്യാർത്ഥികളെ ആക്രമിക്കുന്നത് തടയാൻ എത്തിയ പോലീസ് സംഘത്തിന് നേരെയാണ് എസ് എഫ് ഐ പ്രവർത്തകർ ഭീഷണി മുഴക്കിയത്.
പോലീസിനെ തള്ളി മാറ്റുകയും സാർ സാറിന്റെ പണി നോക്കി പോടോ എന്നും തന്നെ ആരാ ഇങ്ങോട്ട് വിളിച്ചത് എന്നൊക്കെ പറഞ്ഞയിരുന്നു ഭീഷണി. എസ് എഫ് ഐ യോട് കളിക്കേണ്ട എന്നും ഭീഷണി മുഴക്കി. പോലീസിന്റെ കൃത്യ നിർവഹണം തടസപ്പെടുത്തിയതിന് മൂന്ന് എസ എഫ് ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.