താൻ നിരപരാധിയാണ് കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്ക് താൻ സഹായം ചെയ്യാറുണ്ട് ഇപ്പോഴും കോൺസിലേറ്റിലെ ജീവനക്കാരിയാണെന്നും സ്വപ്ന കോടതിയിൽ

കൊച്ചി : സ്വർണ കടത്ത് കേസിൽ താൻ നിരപരാധി ആണെന്നും യുഎഇ കോണ്‍സുല്‍ ജനറലിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്റെ ആവശ്യപ്രകാരമാണ് താൻ പരിശോധനയ്ക്ക് എത്തിയതെന്നും സ്വപ്ന കോടതിയിൽ. സ്വർണക്കടത്തുമായി തനിക്ക് പങ്കില്ലെന്നും സ്വപ്നയുടെ ജാമ്യാപേക്ഷയിൽ പറയുന്നു.

കോവിഡ് ആയതിനാൽ കോൺസിലേറ്റിലേക്കുള്ള പാഴ്‌സൽ വൈകുകയും അതിനെ കുറിച്ച് അന്വേഷിക്കാൻ ഉദ്യോഗസ്ഥർ തന്നോട് ആവിശ്യപെടുകയും കോൺസുൽ ജനറൽ ആവശ്യപെട്ടത് പ്രകാരമാണ് ലഗ്ഗേജ് വിട്ട് കൊടുക്കാൻ കസ്റ്റംസ് ഉദ്യോഗസ്ഥരെ ബന്ധപെട്ടതെന്നും സ്വപ്ന പറയുന്നു.

Also Read  സ്ത്രീ ആയതിനാൽ സംശയിക്കില്ല ; പോക്കറ്റടി കേസിൽ പ്രശസ്ത ചലച്ചിത്ര താരത്തെ പോലീസ് അറസ്റ്റ് ചെയ്തു

താൻ ഇപ്പോഴും യുഎഇ കോൺസുലേറ്റിലെ താൽക്കാലിക ജീവനക്കാരിയാണ്. കോൺസുലേറ്റിൽ നിന്ന് തിരിച്ചു വന്നതിന് ശേഷവും അവർ എന്റെ സഹായം ആവിശ്യപെടുകയും അത് ചെയ്ത് കൊടുക്കുകയും ചെയ്യാറുണ്ടെന്നും സ്വപ്ന പറഞ്ഞു.