താൻ സിനിമയിൽ രക്ഷപ്പെടാതിരിക്കാനുള്ള കാരണം മോഹൻലാലും മമ്മുട്ടിയും ; ദേവൻ പറയുന്നു

വില്ലൻ കഥാപാത്രങ്ങൾ അഭിനയിച്ചു മലയാള സിനിമയിലെ പ്രേക്ഷകർക്കിഷ്ടമുള്ള വില്ലന്മാരിൽ ഒരാളായ ആളാണ് നടൻ ദേവൻ. പഴയകാല സിനിമകളിലെ സ്ഥിരം വില്ലൻ സാന്നിധ്യം ദേവനായിരുന്നു. സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്കുള്ള ദേവന്റെ കടന്നു വരവ് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. എന്നാൽ ഇപ്പോൾ താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുന്നു എന്നു പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ രാഷ്ട്രീയ നിലപാടും ഒപ്പം തനിക്കു സിനിമ മേഖലയിൽ നിന്നും മലയാളത്തിലെ സൂപ്പർ താരങ്ങളിൽ നിന്നും നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞിരുന്നു. തന്നെ സംബന്ധിച്ചിടത്തോളം താൻ നല്ലൊരു അഭിനേതാവാണ്. അങ്ങനെ തന്നെയാണ് പ്രേക്ഷകരുടെ കാഴ്ചപ്പാടും. എന്നാൽ പ്രതീക്ഷിച്ചതു പോലെ നല്ല കഥാപാത്രങ്ങൾ ചെയ്യാൻ പറ്റിയില്ല.

കഴിവുള്ള ഒരുപാട് നടൻമാർ ഉണ്ട് എന്നാൽ അവരൊക്കെ ടൈപ്പ് കാസ്റ്റിൽ പെട്ടുപോവുന്നതിന്റെ കാരണം മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകൾ ആയ രണ്ട് നെടുംതൂണുകൾ മൂലമാണ്. എന്തും തുറന്ന് സംസാരിക്കാൻ ഒരുമടിയും ഇല്ലാത്ത ആളാണ് ദേവൻ. താൻ ഒരു നല്ല അഭിനേതാവ് ആണെന്നാണ് തന്റെ വിശ്വാസം, അത്പോലെത്താതെയാണ് നാട്ടകാർക്കുമുള്ള അഭിപ്രായവും. നല്ല കഴിവുകൾ ഉള്ള ഒരുപാടു പ്രതിഭകൾ നമുക്കിടയിൽ ഉണ്ട്. എന്നാൽ പലപ്പോഴും അവർക്ക് തങ്ങളുടെ കഴിവുകൾ വേണ്ടവിധത്തില് ഉപയോഗിക്കാൻ കഴിയാത്തത് മോഹൻലാൽ -മമ്മുട്ടി നെടുംതൂണുകൾ കാരണമാണ് എന്ന് ദേവൻ പറയുന്നു. ലാലിന്റെയും മമ്മുട്ടിയുടെയും ആരാധകരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണു ചില സംവിധായകരും നിർമാതാക്കളും സിനിമയെടുക്കുന്നത്. അത്കൊണ്ട് തന്നെ അതിൽ അഭിനയിക്കുന്ന മറ്റു താരങ്ങൾ ലാലിനെയും മമ്മുട്ടിയെക്കാളും നന്നായി അഭിനയിക്കാൻ പാടില്ല. ഇക്കാര്യത്തിൽ സൂപ്പർസ്റ്റാർസിന്റെ കൈകൾ ഉണ്ടോ എന്ന് തനിക്ക് അറിയില്ല അവർക്കു വേണ്ടി സംവിധകരോ നിർമാതാക്കളോ ചെയ്യിപ്പിക്കുന്നതാവാം.

അവർ ഫാൻസിനെ മാത്രം കണ്ടുകൊണ്ടാണ് സിനിമ ചെയ്യുന്നത്. ദേവനെപ്പോലുള്ള നടന്മാരോട് ഇങ്ങനെ ചെയ്യാവോ എന്ന് ചോദിച്ചപ്പോൾ മമ്മുട്ടിയുടെ മറുപടി ഇത് പ്രൊഫഷണലല്ലേടോ എന്നായിരുന്നു. മമ്മുട്ടിയോട് നേരിട്ട് ഇക്കാര്യം ചോദിച്ചപ്പോൾ ഡിപ്ലോമാറ്റിക് ആയ മരുവുപടിയാണ് ലഭിച്ചത്. ചിലർക്ക് വേണ്ടി അങ്ങനെ ആയിപ്പോവുന്നതാണ് എന്നാണ്. എന്നാൽ മോഹൻലാലിനോട് ചോദിക്കാനുള്ള അവസരം ഇതുവരെയും ലഭിച്ചിട്ടില്ല എന്നും ദേവൻ വ്യക്തമാക്കി. ഈ രണ്ട് സൂപ്പർ താരങ്ങളോടും തനിക്ക് എന്നും ബഹുമാനമാണ്. അന്യഭാഷകളിൽ പോയാൽ അധികവും പേർ ചോദിക്കുന്നത് ഇവരെക്കുറിച്ചാണ്. പല സംവിധായകരും ഇവരെ വച്ചു സിനിമ എടുക്കണം എന്ന ആഗ്രഹം തന്നോട് പറഞ്ഞിട്ടുണ്ട്. വില്ലൻ വേഷങ്ങൾ വിട്ട് കോമഡി വേഷങ്ങൾ ചെയ്യാൻ താല്പര്യം ഇല്ല കാരണം വില്ലൻ വേഷങ്ങളിൽ മടുപ്പ് തോന്നിയിട്ടില്ല ഇതുവരെ. മാത്രവുമല്ല അതൊക്കെ സ്വാഭാവികമായി വരുന്ന ഒരു കാര്യമാണ് എന്നും ദേവൻ പറഞ്ഞു.