തിരുവനന്തപുരം: രാജ്യത്തു കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ സൗജന്യ റേഷൻ വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഇത് സംബന്ധിച്ചുള്ള കാര്യം അറിയിച്ചത് റേഷൻ വാങ്ങാൻ വരുന്നവർ റേഷൻ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ ഫോൺ കൂടി കൊണ്ടുവരണമെന്ന് അറിയിച്ചിട്ടുണ്ട്. കൊറോണ വൈറസ് പടരുന്ന സഹചര്യത്തിൽ ഇപോസ് മെഷിനിൽ വിരൽ പതിക്കുന്നത് ആരോഗ്യ പരമായ പ്രശ്നങ്ങൾക്ക് കരണമാകുമെന്നുള്ള കണക്കുകൂട്ടലിനെ തുടർന്നാണ് ഒടിപി സമ്പ്രദായം ഏർപ്പെടുത്തിയത്. ഇപ്രകാരമായിരിക്കും റേഷൻ വിതരണം നടത്തുക.
ഇത് സംബന്ധിച്ച് സിവിൽ സപ്പ്ളെസ് ഡയറക്ടർ എല്ലാ ഡെപ്യൂട്ടി റേഷനിംഗ് കോൺട്രോളര്മാര്ക്കും കത്തയച്ചിട്ടുണ്ട്. നിലവിൽ മഞ്ഞ, പിങ്ക് കളർ കാർഡുകാർക്കാണ് റേഷൻ വിതരണം ചെയ്യുന്നത്. എന്നാൽ റേഷൻ കാർഡ് മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്യാത്തവർക്ക് ഇളവ് ഉണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്.