റിപ്പബ്ലിക് ദിനത്തിൽ ദേശഭക്തി വിളിച്ചോതികൊണ്ട് അറ്റൻഷനായി നിന്ന് ദേശീയഗാനം ആലപിക്കുന്നത് നാം ഇന്ന് കണ്ടതാണ്. ഇതെല്ലാം ശുഭസൂചകങ്ങൾ ആണെന്നും, ഭാരത് മാതാ കി ജയ് വിളിക്കാനും വന്ദേമാതരം വിളിക്കാനും മതപരമായി പരിമിതികൾ ഉണ്ടെന്ന് പറഞ്ഞവർ, ഭാരതമാതാവിനെ ദേവിയായി കണ്ടുകൊണ്ട് വന്ദിക്കുന്നത് തങ്ങളുടെ മത തത്വങ്ങൾക്ക് ഏഴിരാണെന്നു പറഞ്ഞവരുമെല്ലാം ഇന്ന് സ്വയം തിരുത്തുന്നുവെന്നും ശങ്കു ടി ദാസ് പറയുന്നു.
അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം
തിയേറ്ററിൽ ദേശീയ ഗാനത്തിന് എഴുന്നേറ്റ് നിൽക്കാൻ പറഞ്ഞപ്പോൾ അടിച്ചേൽപ്പിക്കണ്ടതല്ല ദേശഭക്തി എന്ന് പറഞ്ഞവർ തെരുവുകളിൽ അറ്റൻഷൻ ആയി നിന്ന് ജനഗണമന പാടുന്നു. ഭാരത് മാതാ കീ ജയ് എന്നും വന്ദേ മാതരം എന്നും വിളിക്കാൻ മതപരമായ പരിമിതികൾ ഉണ്ടെന്നും, രാജ്യത്തെ അമ്മയോ ദേവിയോ ആയി കണ്ട് വന്ദിക്കുന്നത് തങ്ങളുടെ മത തത്വങ്ങൾക്ക് വിരുദ്ധമാണെന്നും, അതിന് നിർബന്ധിക്കുന്നത് മത സ്വാതന്ത്ര്യത്തിൽ ഉള്ള കടന്ന് കയറ്റം ആണെന്നും പറഞ്ഞിരുന്നവർ സ്വയം തിരുത്തുന്നു.
രാജ്യസ്നേഹം ആരുടെ മുന്നിലും തെളിയിക്കേണ്ടതല്ലെന്നും പ്രദർശനപരതയല്ല ദേശീയതയെന്നും വാദിച്ചിരുന്നവർ ത്രിവർണ്ണ പതാക ഉയർത്തിയും ഭരണഘടനയുടെ ആമുഖം വായിച്ചും രാജ്യസ്നേഹം തെളിയിക്കുകയും ദേശീയ ബോധം പ്രദർശിപ്പിക്കുകയും ചെയ്യുന്നു. ഹിന്ദി വ്യാപനത്തിനെതിരെ പ്രതിഷേധിച്ചവർ ഹിന്ദിയിൽ മുദ്രാവാക്യം വിളിക്കുന്നു. ബൂർഷ്വാ ഭരണഘടനയെ പൊളിച്ചെഴുതാൻ നടന്നവർ അതേ ഭരണഘടനയുടെ കാവൽക്കാർ ആയിരിക്കുന്നു. സ്വാതന്ത്ര്യത്തെ കള്ളമെന്ന് വിളിച്ചവർ സ്വാതന്ത്ര്യ സംരക്ഷകരായി മാറിയിരിക്കുന്നു.
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചവർ തന്നെ ജനാധിപത്യത്തിന് വേണ്ടി പൊരുതുന്നു. ശുഭ സൂചനകളുടെ റിപ്പബ്ലിക് ദിനമാണ്. നല്ല മാറ്റങ്ങൾക്ക് നിറയെ ആശംസകൾ. ഗണതന്ത്രതാ ദിവസ് കീ ഹാർദിക് ശുഭകാമനായേം മിത്രോം
തിയേറ്ററിൽ ദേശീയ ഗാനത്തിന് എഴുന്നേറ്റ് നിൽക്കാൻ പറഞ്ഞപ്പോൾ അടിച്ചേൽപ്പിക്കണ്ടതല്ല ദേശഭക്തി എന്ന് പറഞ്ഞവർ തെരുവുകളിൽ…
Sanku T Das यांनी वर पोस्ट केले शनिवार, २५ जानेवारी, २०२०