തിരക്ക്പിടിച്ച റോഡിൽ തന്റെ മഹീന്ദ്ര ട്രക്ക് ഓടിച്ച് പ്രവീണ ; വീഡിയോ വൈറൽ

സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയ ചുരുക്കം ചില നടിമാരിലൊരാളാണ് നടി പ്രവീണ. മമ്മൂട്ടി നായകനായ കളിയൂഞ്ഞാൽ എന്ന സിനിമയാണ് പ്രവീണയുടെ ആദ്യത്തെ മലയാള സിനിമ. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക് സിനിമകളിലും തന്റേതായ ഇടം കണ്ടെത്തിയ താരം കൂടിയാണ് പ്രവീണ. 20വർഷത്തിലധികമായി കലാരംഗത്തു പ്രവർത്തിക്കുന്ന പ്രവീണ ഇതിനോടകം നിരവധി മെഗാ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.

വിവാഹ ശേഷവും അഭിനയ രംഗത്ത് തുടരുന്ന പ്രവീണയ്ക്ക് നാഷണൽ ബാങ്ക് ഓഫ് ദുബായിൽ ഓഫീസർ ആയ ഭർത്താവ് പ്രമോദിന്റെ എല്ലാ സപ്പോർട്ടും ഉണ്ട് എന്നാണ് പ്രവീണ പറയുന്നത്. കൂടാതെ മകൾ ഗൗരിയും ഒപ്പമുണ്ട്. ഇപ്പോഴിതാ തികച്ചും വ്യത്യസ്തമായ ഒരു വിഡിയോ ആണ് താരം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്.
praveena
തിരക്ക്പിടിച്ച റോഡിൽ തന്റെ മഹീന്ദ്ര ട്രക്ക് ഓടിക്കുന്ന വിഡിയോ ആണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത്. 2013ൽ താൻ വാങ്ങിയ വണ്ടിയാണ് ഇതെന്നും താരം പറയുന്നുണ്ട്. കൂളിംഗ് ഗ്ലാസും മാസ്കും ഒക്കെ ധരിച്ചാണ് താരത്തിന്റെ യാത്ര. പൊട്ടിപൊളിഞ്ഞുകിടക്കുന്ന ഈ റോഡിലൂടെ ഈ വണ്ടി ഓടിക്കുന്നത് അത്ര സുഖകരമായ കാര്യം അല്ലെന്നും നടി പറയുന്നു.

Also Read  തന്റെ കാമുകനെ അവതാരകയായ സുഹൃത്ത് തട്ടിയെടുത്തു ; തുറന്ന് പറഞ്ഞ് ബിഗ്‌ബോസ് താരം