തിരച്ചലിൽ കണ്ണ് പായ്യുന്ന മനുഷ്യന്മാർക്ക് ഒപ്പം ഇ നായയുമുണ്ട്. യജമാനൻ തന്നെ തേടി വരുമെന്ന് കരുതി ദുരന്ത ഭൂമിയിൽ

രാജമല പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് നിരവധി ആളുകൾ മരിക്കുകയും കാണാതാവുകയും ചെയ്തിരുന്നു. ശക്തമായ മഴയും കാറ്റും തിരച്ചിലിന് പ്രതികൂല അവസ്ഥ സൃഷ്ടിക്കുമ്പോഴും സന്നദ്ധസേവന സംഘടനകൾ അടക്കം നിരവധി ആളുകളാണ് തിരിച്ചിലിനായി മൂന്ന് ദിവസമായി ദുരന്ത ഭൂമിയിൽ അഹോരാത്രം പ്രവർത്തിക്കുന്നത്. ഇതിനോടകം തന്നെ 37 പേരുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

നിലവിളി ശബ്ദങ്ങളും കരച്ചിലും മാത്രം ഉയരുന്ന പെട്ടിമുടിയിൽ ഒരു മിണ്ടാപ്രാണി തന്റെ യജമാനനെ തിരയുകയാണ്. മണ്ണ് എടുക്കുന്ന സ്ഥലത്തെല്ലാം ഈ പട്ടി എന്തോ തിരയുന്നത് കാണാം. മൂന്ന് ദിവസത്തോളമായി ഈ പട്ടി അവിടെ തന്റെ യജമാനനെ പരതി നടക്കുകയാണ്. എല്ലാം നഷ്ടമായ ഭൂമിയിൽ തനിക്ക് അന്നം തന്നവരെ കാത്ത്നിൽകുന്നതാകാം ഇ നായും. വേണ്ടപ്പെട്ടവരെ ഇനിയും കാണാൻ സാധിക്കാതെ തിരച്ചലിൽ കണ്ണ് പായ്യുന്ന മനുഷ്യന്മാർക്ക് ഒപ്പം ഇ നായയുമുണ്ട്. യജമാനൻ തന്നെ തേടി വരുമെന്ന് കരുതി ദുരിത ഭൂമിയിൽ തിരഞ്ഞു നടക്കുകയാണ്‌. യജമാനന്മാരെ തേടി അലയുന്ന മിണ്ടാ പ്രാണികൾ എല്ലാ ദുരന്ത ഭൂമിയിലെയും കാഴ്ചയാണ്. കവളപ്പാറ, പുത്തുമല തുടങ്ങിയ ഇടങ്ങളിലും ആരെയും സങ്കടപെടുത്തുന്ന ഇ കാഴ്ചകൾ കാണാമായിരുന്നു.

Also Read  കണ്ണൂരിൽ അധ്യാപികയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി