തിരഞ്ഞെടുത്തവർ തൃപ്തികരമായി ഭരണം നടത്തിയില്ലെങ്കിൽ ജനങ്ങൾക്ക് തിരിച്ച് വിളിക്കാം ചരിത്രപരമായ തീരുമാനവുമായി ഹരിയാന സർക്കാർ

ചണ്ഡീഗഡ് : ചരിത്രപരമായ നിയമ ഭേദഗതിയുമായി ഹരിയാന സർക്കാർ. പഞ്ചായത്തി രാജ് ആക്ടിൽ നിയമ ഭേദഗതി വരുത്തിയാണ് ഹരിയാന സർക്കാർ ശ്രദ്ധ നേടുന്നത്. തിരഞ്ഞെടുപ്പിൽ ജയിച്ചവരെ തിരിച്ച് വിളിക്കാൻ ജനങ്ങൾക്ക് അവകാശം നൽകുന്ന നിയമമാണ് ബില്ലിൽ ഉൾപ്പെടുത്തിയത്. ബ്ലോക്ക് ജില്ലാ സമിതികളിലെ മെമ്പർമാരുടെ പ്രവർത്തനം തൃപ്തികരമല്ലെങ്കിൽ ജനങ്ങൾക്ക് ഈ നിയമം വഴി അവരെ തിരിച്ച് വിളിക്കാൻ സാധിക്കും.

ഗ്രാമസഭ കൂടി തിരിച്ച് വിളിക്കാനുള്ള പ്രമേയം പാസാക്കുകയും ചെയ്യാം. തിരഞ്ഞെടുത്ത പ്രതിനിധിയെ തിരിച്ചു വിൽക്കാൻ അതാത് വാർഡിലെ 50 ശതമാനം അംഗങ്ങൾ എഴുതി നൽകിയാൽ മതി. ഇതിനായി രഹസ്യ ബാലറ്റുകളാകും ഉപയോഗിക്കുക. മുന്നിൽ രണ്ട് ഭൂരിപക്ഷം ആളുകൾ മെമ്പറെ തിരിച്ച് വിൽക്കാൻ വോട്ട് ചെയ്‌താൽ മെമ്പർക്ക് സ്ഥാനം നഷ്ടമാകും.