തിരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിക്കാൻ മോഹൻജി ഭാഗവതിന്റെ വെല്ലുവിളിച്ചു ചന്ദ്രശേഖർ ആസാദ്‌

മുംബൈ: ആർ എസ് എസ് സർസംഘ് ചാലകിനെ തനിക്കെതിരെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വെല്ലുവിളിച്ചുകൊണ്ട് ഭിം ആർമി പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ്‌. ആർ എസ് എസ് ആസ്ഥാനത്തിനടുത്ത് ഭീം ആർമി പാർട്ടിയുടെ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കവെയാണ് അദ്ദേഹം ആർ എസ് എസ് സർസംഘ് ചാലകിനെ വെല്ലുവിളിച്ചത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമം ആർ എസ് എസിന്റെ അജണ്ടയാണെന്നും, അതിനാൽ ആർ എസ് എസ് മേധാവിയോട് എനിക്ക് പറയാനുള്ളത് നുണകളുടെ കൂടാരം വലിച്ചെറിഞ്ഞു ഗോദയിലേക്ക് വരൂ എന്നാണെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അജണ്ടയിലൂടെ തിരഞ്ഞെടുപ്പിൽ എനിക്കെതിരെ മത്സരിക്കൂ, അപ്പോൾ ആളുകൾ നിങ്ങളോട് പറയും മനുസ്മൃതിയാണോ ഭരണഘടനയാണോ രാജ്യത്തിനു ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഭീം ആർമി പാർട്ടിയുടെ പരിപാടിക്ക് ആർ എസ് എസ് ആസ്ഥാനത്തിനടുത്ത് ആദ്യം അനുമതി നിഷേധിച്ചിരുന്നു. എന്നാൽ ഹൈക്കോടതി പിന്നീട് അനുമതി നൽകുകയായിരുന്നു