തിരിച്ചടി ഭയന്ന് കയ്യിൽ കരുതിയത് മൂന്ന് ബോംബുകൾ, വിവാഹ വീടിന് മുന്നിൽ തടഞ്ഞത് പ്രകോപിപിച്ചു ; ബോംബ് ഏറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ആസൂത്രണം നടന്നതായി പോലീസ്

കണ്ണൂർ : സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ തോട്ടടയിൽ ഏച്ചൂർ സംഘമെത്തിയത് കൃത്യമായ പദ്ധതി തയ്യാറാക്കിയാണെന്ന് പോലീസ് കണ്ടെത്തൽ. വിവാഹത്തിന്റെ തലേദിവസം തോട്ടട സംഘവും ഏച്ചൂർ സംഘവും തമ്മിൽ സംഘർഷം നടന്നിരുന്നു. സംഘർഷത്തിൽ കേസിലെ പ്രതികളിൽ ഒരാളായ മിഥുനെ തോട്ടട സംഘം മർദ്ധിച്ചിരുന്നു. മർദ്ദനത്തിനിടയിൽ മിഥുൻ താക്കോൽ ഉപയോഗിച്ച് തോട്ടട സംഘത്തിലുള്ള ഒരാളെ കുത്തിപ്പരിക്കേൽപ്പിച്ചതായും പറയുന്നു.

രാത്രിയിൽ നടന്ന സംഘർഷത്തിന് തോട്ടടക്കാരുടെ ഭാഗത്ത് നിന്നും തിരിച്ചടി ഉണ്ടാകുമെന്ന് കരുതിയാണ് ഏച്ചൂർ സംഘം ബോംബുമായി എത്തിയത്. ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ ബോംബ് എറിയുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഇതിനായി മൂന്ന് ബോംബുകൾ നിർമ്മിക്കുകയും കയ്യിൽ കരുതുകയുമായിരുന്നു.

വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് വിവാഹ സംഘം ആഘോഷത്തോടെ വരുന്നതിനിടയിൽ ഏച്ചൂർ സംഘത്തെ വിവാഹ വീട്ടിലേക്ക് കയറാൻ അനുവദിക്കാതെ തോട്ടട സംഘം തടയുകയായിരുന്നു. ഇതോടെ ഏച്ചൂർ സംഘം കയ്യിൽ കരുതിയിരുന്ന ബോംബ് എറിഞ്ഞു. ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയെങ്കിലും ആർക്കും പരിക്ക് പറ്റിയില്ല, രണ്ടാമത് എറിഞ്ഞ ബോംബ് പൊട്ടിയില്ല. മൂന്നാമത് എറിഞ്ഞ ബോംബ് സംഘത്തിലെ ഒരാളുടെ കയ്യിൽ തട്ടി കൊല്ലപ്പെട്ട ജിഷ്ണുവിന്റെ തലയിൽ പതിക്കുകയായിരുന്നു.

  പ്രണയം നിരസിച്ച പെൺകുട്ടിയെ തട്ടികൊണ്ട് പോയി ലൈംഗീകമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ജിഷ്ണുവിന്റെ മരണത്തിന് കാരണമായ ബോംബിൽ ലോഹചീളുകൾ നിറച്ചതായി പോലീസ് പറയുന്നു. മറ്റ് രണ്ട് ബോംബുകളിൽ അതുണ്ടായിരുന്നില്ല. തിരിച്ചടി ഭയന്ന് ഏച്ചൂർ സംഘം മറ്റൊരു ഗുണ്ടാ സംഘത്തെ സഹായത്തിനായി സമീപിച്ചതായും വിവരമുണ്ട്.

Latest news
POPPULAR NEWS