തിരിച്ചെടുത്ത ഒന്നിന് പകരം രതീഷിനും സൗമ്യയ്ക്കും ദൈവം നൽകിയത് നാലു മക്കളെ

മാവേലിക്കര സ്വദേശികളായ രതീഷിനും സൗമ്യയ്ക്കും ഒറ്റ പ്രസവത്തിലൂടെ ദൈവം നല്‍കിയത് നാലുമക്കളെയാണ്. ഈ വാർത്ത നാട്ടുകാർക്ക് കൗതുകമാണെങ്കിലും ഇവർക്ക് ഇത് ദൈവത്തിന്റെ മുന്നില്‍ കടം വീട്ടലാണ്. ആദ്യം ഉണ്ടാകേണ്ടിയിരുന്ന കുഞ്ഞിനെ ദൈവം ഒൻപതാം മാസം തിരിച്ചെടുത്തു ഇതിന്റെ പേരിൽ ദുഖിച്ചിരുന്ന ഇവരെ കുടുംബാംഗങ്ങൾ കുറ്റപ്പെടുത്തിയിരുന്നു. ഇതിനു ശേഷമാണ് നാലു മക്കളുമായി ഇവരെ ദൈവം 2018 മെയ് മാസം അനുഗ്രഹിച്ചത്.
RATHEESH 7

ഇത് അറിഞ്ഞിരുന്ന സമയത്തു സന്തോഷവും ഉത്കണ്ടയും ഇവർക്കുമുണ്ടായിരുന്നു. ശരീരഭാരം കൂടാതിരിക്കാൻ ചോറ് ഒഴിവാക്കുകയും പഴങ്ങളും പച്ചക്കറികളും മാത്രം കഴിക്കുകയും ഗർഭപാത്രത്തിൽ സ്റ്റിച് ഇടുകയും ചെയ്തിരുന്നു. ഈ കഷ്ടതകൾക്ക്‌ ശേഷമാണ് ഇവർക്ക് ആധ്രിക, ആത്മിക, അവനിക, അനാമിക എന്നിവർ ജനിച്ചത്. നാലു കുഞ്ഞുങ്ങളെ നോൽക്കാൻ ഇവർക്ക് ബുദ്ധിമുട്ടില്ല എന്നും ഇതൊരു ജോലിയായി തോന്നുകയില്ല എന്നും ഇവർ ചോദ്യങ്ങളുമായി വരുന്ന നാട്ടുകാരോടും ബന്ധുക്കളോടും പറയുന്നു.
RATHEESH 2

Also Read  തളരരുത് രാമൻ കുട്ടി തളരരുത് ഈ മഹാമാരിയെ തുടച് നീക്കാൻ മുന്നോട്ട് പോയെ മതിയാകു ; നേഴ്‌സിന്റെ കുറിപ്പ് വൈറൽ