തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഒരുകിലോ സ്വർണ്ണം പിടികൂടി

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. ദുബായിൽ നിന്നും എത്തിയ രണ്ട് യാത്രക്കാരിൽ നിന്നുമാണ് ഒരു കിലോ സ്വർണ്ണം പിടിച്ചെടുത്തത്. എമിറേറ്റ്സ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശികളെയാണ് സ്വർണവുമായി പിടികൂടിയത്. കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിൽ 29 ലക്ഷം രൂപയുടെ സ്വർണം പിടികൂടി.

Also Read  കാസറഗോഡ് പതിനാറുകാരിയെ പീഡി-പ്പിച്ചു ഗർഭിണിയാക്കിയ സംഭവം: കുഴിച്ചിട്ട ഭ്രൂണാവശിഷ്ടം കണ്ടെത്തി

ഷാർജയിൽ നിന്നെത്തിയ ഒറ്റപ്പാലം സ്വദേശികളാണ് സ്വർണ്ണവുമായി കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടിയിലായത്. സ്വർണ്ണം മിക്സഡ് രൂപത്തിലാക്കി സോക്സിനുള്ളിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു ഇവർ. 336 ഗ്രാം സ്വർണവും 250 ഗ്രാം സ്വർണ്ണമാലയുമാണ് പിടികൂടിയത്.